സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/*ശുചിത്വം*

Schoolwiki സംരംഭത്തിൽ നിന്ന്
*ശുചിത്വം*

നാം എന്നും ശീലമാക്കേണ്ടതും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുമാണ് ശുചിത്വം. സാധാരണയായി ഇവ രണ്ട് തരത്തിലാണുള്ളത്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിശുചിത്വം എന്നത് ഒരു വ്യക്തിയുടെ ശുചിത്വത്തെ ആണ് പ്പ്രതിനിധാനം ചെയ്യുന്നത്. അതിൽ ആ വ്യക്തിയുടെ ശാരീരിക ശുചിത്വവും മാനസിക ശുചിത്വവും ഉൾപ്പെടും. തന്റെ ശരീരത്തെ വൃത്തിയോടെ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള ചപ്പുചവറുകൾ എല്ലാം മാറ്റി, നാം ഉപയോഗിക്കുന്ന വസ്തുതകളെല്ലാം ശുദ്ധിയാക്കി, അവ കൃത്യതയോടും കൂടി പരിപാലിച്ച് നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങളെ വിമുക്തമാക്കുക എന്നതാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പിന്തുടർന്നാൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ.....

അലി ഫാത്തിമ ആർ
7.ബി സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം