"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}

13:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദം

സൗഹൃദം (കഥ) അപ്പുവും ഉണ്ണിക്കുട്ടനും കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ തങ്ങളുടെ ഇളയ സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരുന്നപ്പോൾ അപ്പുവിന്റെ അമ്മ ഊണു കഴിക്കാൻ വിളിച്ചു. അപ്പു ഒഴിച്ച് മറ്റുള്ളവർ കൈ നന്നായി കഴുകിയതിനു ശേഷം ആഹാരം കഴിക്കാൻ ഇരുന്നു. അപ്പു കൈ കഴുകിയില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കുട്ടൻ അവനെ കൈ കഴുകുവാൻ നിർബന്ധിച്ചു.ഉണ്ണിക്കുട്ടന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ അപ്പു വൃത്തിയില്ലാത്ത കൈ കൊണ്ടു തന്നെ ആഹാരം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ വയറ് വേദനിക്കുവാൻ തുടങ്ങി. ആദ്യമൊന്നും അവനത് കാര്യമാക്കിയില്ല.എന്നാൽ വേദന സഹിക്കാൻ പറ്റാതെ വന്നപ്പോൾ അമ്മയോട് പറഞ്ഞു. അമ്മ അവനോട് കൈ കഴുകിയിട്ടാണോ കഴിച്ചതെന്ന് ചോദിച്ചപ്പോൾ അവൻ അതേ എന്ന് മറുപടി പറഞ്ഞു. ഇതു കേട്ട ഉണ്ണിക്കുട്ടൻ അവന്റെ അമ്മയോട് യഥാർത്ഥ കാര്യം പറഞ്ഞു. അവർ അവനെ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയി .ഡോക്ടർ അവന് കുത്തിവെയ്പ്പെടുക്കുവാൻ കുറിച്ചുനൽകി.ഇതറിഞ്ഞ അവൻ വലിയ വായിൽ നിലവിളിക്കുവാൻ തുടങ്ങി.ഉടൻ ഉണ്ണി അവനോടു പറഞ്ഞു നീ കൈ കഴുകി ആഹാരം കഴിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരുമായിരുന്നോ? അപ്പുവിന് തന്റെ തെറ്റ് മനസ്സിലായി.കൂട്ടുകാരേ.... അപ്പുവിന് സംഭവിച്ചത് നിങ്ങൾ കണ്ടല്ലോ. നിങ്ങൾക്കിതു പോലെ സംഭവിക്കാതിരിക്കണമെങ്കിൽ ശുചിത്വം പാലിച്ചേ തീരൂ. വ്യക്തി ശുചിത്വം വഴിയും പരിസര ശുചിത്വത്തിലൂടെയും മാത്രമേ രോഗങ്ങളെ അകറ്റിനിർത്തുവാൻ കഴിയൂ.

ചൈതന്യ പി. എസ്
6 ബി സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ