സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/ഇരുട്ടിലെ നാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reejadenny (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഇരുട്ടിലെ നാരി''' | color=3 }} ഗർജിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടിലെ നാരി
ഗർജിക്കുകയാണി ഇരുട്ടിൻമറവിൽ കിടന്ന് 

ഒരൽപം ജലത്തിനായ് ആക്രോശിച്ചുകൊണ്ട് നിന്നവർ. മക്കൾ അവഗണിച്ചു? - ഈ മാതൃത്വത്ത.

ഒഴുകാൻ കണ്ണുനീർ ഇല്ലെന്ന് എൻ കണ്ണുകൾ വീണ്ടും പരിഭവം- അറിയിക്കുന്നു.

എങ്കിലും ഇവിടെ കിടന്നു കൊണ്ടലയുന്ന എക്കാലവും ഒരു ഭ്രാന്തിയെ പോലെ നൊന്ത് പ്രസവിച്ചു ഞാനെൻ പൊന്നോമനയെ ലാളിച്ചു . സ്നേഹിച്ചു , നോവിച്ചു .

പകരമായി നൽകിയെൻ മകൻ ഈ കിളവിക്കായ്‌ അപഹാസ്യനാമങ്ങൾ. ചങ്ങലക്കിടുവാൻ ശ്രമിക്കുന്ന മക്കൾ തൻ തിന്മകൾ കനലാൽ എരിച്ചിടും ഈശ്വരൻ.

ദാഹിക്കുന്നു എൻ മനസ്സൊരല്പം സ്നേഹത്തിനായി കേഴുന്നു ഒരമ്മമനസ്സിൽ പരിഭവം.

അനാഥമാക്കപ്പെട്ട എത്രയോ ജന്മങ്ങൾ തൻ മക്കളുടെ നരഹത്യകൾക്കു മുന്നിൽ.

ഈ യുഗവും കടന്നു പോകും അമ്മ എന്ന രണ്ടക്ഷരം ഓർമകളിൽ മാത്രമായി........

ഓർത്തുകൊള്ളൂക എക്കാലവും എരിഞ്ഞടങ്ങാൻ അവൾക്ക് കഴിയില്ല. അമ്മയെന്നതും ഒരിക്കൽ സത്യമാകും.

      കൈകൂപ്പാം അവളുടെ
      സ്മരണയ്ക്ക് മുമ്പിൽ...... 
എമിൽഡ സോജൻ
8 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത