സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) ('കോട്ടയം ജില്ലയിലെ 248 ആമത് സ്കൗട്ട് ഗ്രൂപ്പ് എന്ന പേരിൽ ഒരു സ്കൗട്ട് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. യു. പി. സ്കൂൾ അധ്യാപകനായ ശ്രീ തോംസൺ ടോമിന്റെ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ജില്ലയിലെ 248 ആമത് സ്കൗട്ട് ഗ്രൂപ്പ് എന്ന പേരിൽ ഒരു സ്കൗട്ട് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. യു. പി. സ്കൂൾ അധ്യാപകനായ ശ്രീ തോംസൺ ടോമിന്റെ നേതൃത്വത്തിൽ 32 കുട്ടികളുമായി യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കേരള ഗവർണർ ഒപ്പിടുന്ന രാജ്യപുരസ്കാർ എന്ന സർട്ടിഫിക്കറ്റ് യൂണിറ്റിലെ 8 കുട്ടികൾ ഈ വർഷം സ്വന്തമാക്കി. തുടർന്നുവന്ന തൃതീയ സോപാൻ പരീക്ഷയിൽ എട്ടു കുട്ടികൾ യോഗ്യത നേടി. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം പട്രോൾ മീറ്റിംഗ്, മാസത്തിൽ ഒരുതവണ ട്രൂപ്പ് മീറ്റിംഗ് എന്നിവ നടത്തിവരുന്നു. കണ്ണൂർ പയ്യന്നൂർ വച്ച് നടന്ന സ്കൗട്ട് മാസ്റ്റേഴ്സിനുള്ള സംസ്ഥാനതല നീന്തൽ പരിശീലന കോഴ്സിൽ സ്കൗട്ട് മാസ്റ്റർ ശ്രീ തോംസൺ ടോം ശാസ്ത്രീയ നീന്തൽ പരിശീലനം നേടി. എല്ലാവർഷവും സ്കൂളിൽ ഒരു യൂണിറ്റ് ക്യാമ്പ് നടത്തപ്പെടുന്നു. സബ്ജില്ലാ ജില്ല സംസ്ഥാന തലങ്ങളിലുള്ള വിവിധ ക്യാമ്പുകളിൽ ഈ യൂണിറ്റിലെ സ്കൗട്ടുകൾ പരിശീലനം നേടി വരുന്നു. സജീവമായ പ്രവർത്തനമാണ് ഈ യൂണിറ്റ് കോട്ടയം ജില്ലയിലും സംസ്ഥാനത്തും കാഴ്ചവെക്കുന്നത്. സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ റാലികളിൽ ഈ യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു പോരുന്നു. സ്കൂളിലെ കുട്ടികളുടെ അച്ചടക്കം പരിപാലിക്കുന്നതിനായി യൂണിറ്റ് അംഗങ്ങൾ ബദ്ധശ്രദ്ധരാണ്.