സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ഒന്നിച്ചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big>ഒന്നിച്ചു പോരാടാം </big></big> <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു പോരാടാം

വീണ്ടും ഒരു മഹാമാരിയെത്തി
കോറോണയെന്നതിന്റെ പേര് !
ചൈനയും, യു.എസും, ഇറ്റലിയും,
ലോകരാജ്യങ്ങളെല്ലാം ഭയന്നുപോയി

ഓരോ ദിനവും ഏറിടുന്നു ലോക -
രാജ്യങ്ങളിൽ അതിന് മരണ ഗന്ധം
മരിക്കുന്നു സർവരും മഹാമാരിയാൽ
മന്നനും, യാചകനും ഒന്ന് പോലെ

മന്ത്രവുമില്ല , മരുന്നുമില്ല
വീട്ടിലിരിക്ക നാം ശുചിത്വമോടെ
മുഖാവരണം ധരിച്ചീടുക കൈകൾ കഴുകീടുക
നേരിടാം നമുക്കീ മഹാമാരിയെ

അതിജീവനത്തിന്റെ പാതയിലാണ് നാം
അനുസരിച്ചീടുക നിയമങ്ങളെ
പുതിയൊരു നാളേക്കായി ഒന്നിച്ചു പോരാടി
അതിജീവനത്തിന്റെ ഭാഗമാകാം


   

കൃഷ്ണ സിജു
6 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത