സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ എങ്ങനെ ലോക്ക്ഡൗൺ ഉപയോഗിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങനെ ലോക്ക്ഡൗൺ ഉപയോഗിക്കാം

2019 ഡിസംബർ മാസം 8-ാം തീയതി ചൈനയി ലെ വുഹാൻ പ്രവശ്യയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ രോഗം നാളിതുവരെ ഔഷധം കണ്ടെത്താത്ത ഒരു മഹാമാരിയാണ് കോവിഡ്-19. കൊറോണ എന്ന വൈറസിലൂടെയാണ് കോവിഡ് 19 എന്ന രോഗം പക രുന്നത്.കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന. ഏതാണ്ട് 140 കോടിയിലേറെ ആളുകൾ വസിക്കുന്ന ചൈന ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്. 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന രാജ്യം ലോക ത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ. ജനങ്ങളുടെ മനസ്സിലെ ആശങ്ക കൾ മാസ്ക് ധരിച്ച് അവർ മറച്ചിരിക്കുന്നു.

കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30-ന് സ്ഥിരീകരിച്ചു. 2020 മാർച്ച് 22 ലെ കണക്കനുസരിച്ച് 67 വൈറസുകൾ സ്ഥിരീകരിച്ചു. 59000-ൽ അധികം ആളുകൾ കേരളത്തിൽ നിരീക്ഷ ണത്തിലാണ്. ചൈന, ഇറ്റലി മറ്റ് ഇടങ്ങളിൽ നിന്ന് വന്ന പ്രവാസിമലയാളികളിൽ നിന്നും, സമ്പർക്ക ത്തിൽ നിന്നുമാണ് കോവിഡ്-19 പകർന്നത്. ഏപ്രിൽ മാസത്തെ കണക്ക് അനുസരിച്ച് അമേരിക്കയിലാണ് മരണനിരക്ക് കൂടുതൽ. ഇന്ത്യയിൽ ഏറ്റവും മരണനിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ മരണനിരക്ക് മഹാരാഷ്ട്രയിലാണ്.

കേരളത്തിൽ അതീവ ജാഗ്രത ഉള്ളതുകൊണ്ടാണ് മരണനിരക്ക് കുറയാനുള്ള കാരണം. ആരോഗ്യ വകുപ്പും, ബഹു. മുഖ്യമന്ത്രിയും, ആരോഗ്യവകുപ്പ് മന്ത്രി യും ഒന്നിച്ച് ഒരുമനസ്സോടെ ജനങ്ങളുടെ നന്മയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. കൃത്യസമയത്ത് ബഹു. പ്രധാനമന്ത്രി ഇന്ത്യയെ ലോക്ൿഡൗൺ ചെയ്തതുകൊണ്ടാണ് മരണനിരക്ക് കുറയാനും അസു ഖം കുറയാനും അധികവ്യാപനം ഉണ്ടാകാതിരിക്കാനും സാധിച്ചത്. അതുപോലെതന്നെ നിയന്ത്രണം നടപ്പിൽ വരുത്താൻ വലിയ പങ്കുവഹിച്ചവരാണ് പോലീസ്. സമയത്ത് ഭക്ഷണമില്ലാതെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി പോരാടിയവരാണ് അവർ.സർക്കാർ പുറപ്പെടുവിച്ച ലോക്ക് ഡൗൺ നിയമം ലംഘിച്ച് ലോക്ക് ഡൗൺ എന്തെന്ന് കാണാൻ ഇറങ്ങിയ വ്യക്തികളെ പോലീസ് പിടികൂടി അവരെ ഉപദേശിക്കുകയും, ശിക്ഷിക്കുകയും ചെയ്തു. ഇത് അവരു ടെ നന്മയ്ക്കായിരുന്നു.ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ഭൂമിയിലെ മാലാഖമാരായ നഴ്സുമാരെയും, ഡോക്ടർമാരെയുമാണ്. സ്വന്തം കുടുംബത്തെയും കൈകുഞ്ഞുങ്ങളെയും ഉപേ ക്ഷിച്ച് തന്റെ കുടുംബത്തേക്ക് തിരിച്ച് വരുമെന്നുള്ള യാതൊരു പ്രതീക്ഷയും കൂടാതെ ഈ മഹാമാരിക്ക് എതിരെ ഇറങ്ങിയവരാണ്. കൊറോണ രോഗം ബാധിച്ച് വിദേശത്ത് നിന്ന് വരുന്ന വ്യക്തികളെ 14 ദിവസം ഐസൊലേഷനിൽ മാറ്റി പാർപ്പിക്കുന്നുണ്ട്. ആയതിനാൽ എല്ലാവരും ദയവായി വ്യക്തിശു ചിത്വം പാലിക്കുക, സാമൂഹ്യക അകലം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് വൃത്തിയായി കഴുകണം, സാനിറ്റൈസറുകളും ഹാന്റ് വാഷും കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുക സാമൂഹ്യക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചും മറ്റുള്ളവരിൽ നിന്നുള്ള സമ്പർക്കവും ഒഴിവാക്കി ഈ മഹാമാരിയെ നമുക്ക് ഒന്നായി നേരിടാം. ആരോഗ്യവകുപ്പിന്റെയും, സർക്കാരിന്റെയും, പോലീസിന്റെയും, ഡോക്ടർമാരുടെയും ഉപദേശങ്ങൾ ചെവിക്കൊള്ളണം. നിർബന്ധമായും അവരവരുടെ സുരക്ഷയ്ക്കായി മാസ്ക് ഉപയോഗിക്കണം. കൊറോണ-19 രോഗലക്ഷണങ്ങളാണ് പനി, ശ്വാ സ തടസ്സം, തലവേദന,തൊണ്ടവേദന, ചുമ, തുമ്മൽ തുടങ്ങിയവ. ഇവയൊന്നും വരാതെ കരുതലോടെ സ്വന്തം ജിവനുവേണ്ടി വ്യക്തിശുചിത്വം പാലിക്കുക.





ബിനുജ ബാബു
8 ജി സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം