"സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|st.antonyshskadaplamattom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

22:40, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം.
വിലാസം
കടപ്ലാമറ്റം
സ്ഥാപിതം04 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2017Asokank



കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കടപ്ലാമറ്റം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1937 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതൃത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ് കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു.

റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോര്‍ഡിന്റെയും പരിശ്രമഫലമായി 1949 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഫുട്ട്ബോള്‍ കോര്‍ട്ടും 200 മീറ്റര്‍ ട്രാക്കും ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂണിയര്‍ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ് & സ്റ്റാഫ്

സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കടപ്ലാമറ്റം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിലവില്‍ - വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. മാത്യു ചന്ദ്രന്‍കുുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. ജോസഫ് തടത്തില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

ഹെഡ് മിസ്ട്രസ് ശ്രീമതി ബീനാ ജേക്കബിന്റെ നേതൃത്വത്തില്‍ 12 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  1. 937 - 45 - റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍‌
  2. 1945 - 46 -എം. എ. മാത്യു മുതിരകാലായില്‍
  3. 1946 - 53 - റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍
  4. 1953 - 55 - റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം
  5. 1955 - 56 - പി. എ. ഉലഹന്നന്‍ പേരൂക്കുന്നേല്‍
  6. 1956 - 60 - വി. റ്റി. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട്
  7. 1960 - 63 - ജെ. തൊമ്മി ഓലിക്കല്‍
  8. 1963- 66 - റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം
  9. 1966 - 68 - കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍
  10. 1968 - 70 - പി. എ. ജോസഫ് പുറക്കുഴി
  11. 1970 - 74 - റ്റി. പി. ജോസഫ് ചൊള്ളമ്പുഴ
  12. 1974 - 79 - കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍
  13. 1979 - 81 - പീ. എ. കുര്യാക്കോസ് പൊയ്കയില്‍
  14. 1981 - 85 - ഭരതദാസ് ചാലക്കുന്നത്ത് വാര്യത്ത്
  15. 1985 - 85 - പി. ജെ. തോമസ് പുളിക്കത്താഴെ
  16. 1985-88 - എം. എം. ആഗസ്തി മറ്റത്തില്
  17. 1988- 91 - എം. ഡി. ജോണ്‍ മഞ്ഞാലില്‍
  18. 1991 - 97 - സി. റ്റി. ജോസ് നരിമറ്റം
  19. 1997- 99 - ജോയി ജോസഫ് കുളിരാനിയില്‍
  20. 1999 - 2000 - മാത്യു തോമസ് നെല്ലരി
  21. 2000 - 01 - തോംസണ്‍ ജോസഫ് പോര്‍ക്കാട്ടില്‍
  22. 2001- 05 - ആലീസ് തോമസ് കുറുവാച്ചിറ
  23. 2005- 09 - ഫിലിപ്പ് എം. എം. മാഞ്ഞിലേട്ട്
  24. 2009-11 - ശ്രീ ഷാജ് സെബാസ്റ്റ്യന്‍
  25. 2011-13 - ശ്രീ സെബാസ്റ്റ്യന്‍ സി എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ. എം. മാണി - മുന്‍ ധന മന്ത്രി

വഴികാട്ടി