സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ/അക്ഷരവൃക്ഷം/കൊറോണയെന്നൊരു പടുനായകൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്നൊരു പടുനായകൻ

കൊറോണയെന്നൊരു പടുനായകൻ
ലോകം ചുറ്റിതിരിഞ്ഞു മടുത്തു
തിരിഞ്ഞു ചുറ്റി മലയാൺമയിൽ ജില്ലകൾ തോറും
കൈവലകൾ കോർത്തിണക്കി
ഭാരതമണ്ണിൽ
അപ്പോത്തിക്കിരിമാരിൽ അമർന്നു ഞെരുങ്ങി ........
 വൈറസെന്നൊരുബാധയെ മലർത്തിയടിച്ചു.........
മാസ്കുകൾ കെട്ടി അകലം പാലിച്ചപ്പോൾ
സ്വദേശിയാമൊരു വിദേശിയവൻ
കോവിഡെന്നൊരു പരനാമത്തിൽ
നാടുചുറ്റി ആനന്ദത്താൽ മാരിവിതച്ചു...............
നടനനടനങ്ങളിലൂടെ ചവിട്ടിയമർത്തി
ദാരിദ്ര്യത്തിൻ പടുകുറിയേകാതെ
കതകുകൾ അതിർത്തിയാക്കി
മാരി തൻ വിപത്തിനെ ആനയിക്കാതെ
അകറ്റിയോടിപ്പിച്ചു വീണ്ടുമൊരു
വസന്തം വിരിയിച്ചൊരു കേരളം
ലോകത്തിൻ മാതൃകയേകി...........
അലക്കുകാരത്തിൽ ശുദ്ധിയൊഴുക്കി
കൈകൾ തുടച്ചു കഴുകി
വ്യത്തിയെഴുന്നൊരു സംസ്ക്കാരത്തിൻ
ദീപശിഖയേന്തി ആലിംഗനത്തിൽ
അകലത്തോടെ ആതിഥ്യമരുളും
നമസ്തേയെന്നോതി
ഭാരതസംസ്ക്കാരത്തിൻ മാറ്റേകി

എമിന്റ ജോഷി
6 സെന്റ് റാഫേൽ  യു  പി എസ്  കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത