സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
---|---|
വിലാസം | |
കണ്ണമാലി കണ്ണമാലി .പി.ഒ, , കൊച്ചി 682008 , എറണാകുളം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0484-2247930 |
ഇമെയിൽ | stmaryshskannamaly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആഗ്നൽ ജൂഡി ലിസ |
അവസാനം തിരുത്തിയത് | |
14-07-2020 | Stmaryswiki |
ആമുഖം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്ക്കൂൾ 1962ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. |
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
|
|
മാനേജർമാർ
പ്രധാനാദ്ധ്യാപകർ
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
- സ്കൂൾ ബാൻറ്റ്
- വിദ്യ രംഗം കലാസാഹിത്യ വേദി
- പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
.മലയാളം .സോഷ്യൽ സ്റ്റഡീസ് .നേച്ചർ .സയൻസ് .ഗണിതം . ഇംഗ്ലീഷ്
ഫോട്ടോ ഗാലറി
-
smhsk Football team
-
smhsk runners team
-
walkaton
-
independance day
-
onam
സ്റ്റുഡൻസ് ആർട്ട് ഗ്യാലറി
-
Athul Krishna IX
-
Athul Khrishna IX
-
Vijil Francis VIII
-
Naisal Varghese VIII
-
Naisal Varghese VIII
2019-2020 സ്കൂൾതലപ്രവർത്തനങ്ങൾ
- പ്രവേശനോത്സവവും വിജയദിനാഘോഷവും
സ്ക്കൂൾമാനേജർ ശ്രീ ബി.ജെ. ആന്റെണി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
-
പ്രവേശനോത്സവം
- ശാസ്ത്രോത്സവം
- സ്ക്കൂൾ കലോത്സവം
- ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ ബാൻറ്റ് എന്നിവയുടെ ഉദ്ഘാടനം നിർഹിക്കപ്പെട്ടു
- വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു (ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തി ശുചിത്വ ക്ലാസ്)
2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ
- 2019-2020 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
- June 5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
- June 26-ലോക ലഹരി വിരുദ്ധ ദിനം
- July 5-ബഷീർ അനുസ്മരണ ദിനം
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി
- July 11-ലോക ജനസംഖ്യാ ദിനം
വഴികാട്ടി
{{#multimaps: 9.875326,76.262500| zoom=12 }}
== ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.
ഫോൺ: 04842247930
Email: stmaryshskannamaly@gmail.com