സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഒരു തുറമുഖം ആയിരുന്നു. ഇവിടുത്തെ തുറമുഖവുമയി ബന്ധപ്പെട്ട് ഉയരം കൂടിയ മാളികപ്പുരകളിൽ കപ്പലുകളുടെ വരവ് അറിയുവാൻ ദൂരദർശിനികൾ ഉണ്ടായിരുന്നു. 'മാലി' എന്ന പദം സൂചിപ്പിക്കുന്നത് തുറമുഖം എന്നത്രേ. കപ്പലുകലുടെ വരവും നോക്കി വഴി'ക്കണ്ണു'മായി നോക്കിയിരിക്കുന്ന തുറമുഖം എന്നതിനാൽ കണ്ണമാലി എന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. അതല്ല കണ്ണായ മാലി - പ്രാധ്യനമർഹിക്കുന്ന തുറമുഖം എന്നർത്ഥത്തിൽ കണ്ണമാലി എന്ന പേരുവന്നതാണെന്ന ഒരു മതവും ഉണ്ട്. എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു തീരദ്ദേശഗ്രാമമാണ് കണ്ണമാലി.കിഴക്ക് കണ്ണമാലിക്കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കണ്ടക്കടവും വടക്ക് ചെറിയകടവും അതിരിടുന്ന ഒരു ഗ്രാമമാണിത്.ഏകദേശം 3കി.മീ. മാത്രം നീളവും 700മീ.നും 600മീ.നും ഇടയ്ക്ക് വീതിയുമുള്ള ഒരു കൊച്ചുഗ്രാമം.