സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ



മനുഷ്യജീവൻ കവർന്നെടുത്ത്
താണ്ഡവനൃത്തം ആടുന്ന ഭീകരൻ
ദേശദേശാന്തരങ്ങൾ സഞ്ചരിച്ച്
ബലികുടീരങ്ങൾ സൃഷ്ടിക്കുന്നവൻ
ജാതി മത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ
മനുഷ്യനെ തേടി പിടിക്കുന്നവൻ
ലോകം മുഴുവൻ വിറക്കുന്നു ഭ്രമിക്കുന്നു
ഈ അദൃശ്യശത്രുവിന് മുന്നിൽ
മനുഷ്യകുലത്തിന്റെ നാശത്തിനായി
തന്റെ തേരോട്ടം തുടരുന്നവൻ
എല്ലാവർക്കും ഇന്നിവൻ പരിചിതൻ
കോവിഡ് - 19 എന്ന വിളിപ്പേരിൽ
ഇതു മനുഷ്യനിർമ്മിതമോ ?
അതോ മനുഷ്യന് പ്രകൃതിയുടെ മുന്നറിയിപ്പോ ?
മനുഷ്യാ, നിൻ അഹങ്കാരം വെടിയൂ
ധനാർത്തി ഉപേക്ഷിക്കൂ
മനുഷ്യനെ മനുഷ്യനായി അംഗീകരിക്കൂ
സ്നേഹംകൊണ്ട് നമുക്ക്
പുതിയൊരു ലോകം കെട്ടി ഉയർത്താം
വസുദൈവ കുടുംബം എന്ന മനോഹര കാവ്യം

 


എൽനാ ബിജു
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത