"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
{{BoxBottom1
{{BoxBottom1
| പേര്= എൽനാ ബിജു
| പേര്= എൽനാ ബിജു
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:50, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ



മനുഷ്യജീവൻ കവർന്നെടുത്ത്
താണ്ഡവനൃത്തം ആടുന്ന ഭീകരൻ
ദേശദേശാന്തരങ്ങൾ സഞ്ചരിച്ച്
ബലികുടീരങ്ങൾ സൃഷ്ടിക്കുന്നവൻ
ജാതി മത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ
മനുഷ്യനെ തേടി പിടിക്കുന്നവൻ
ലോകം മുഴുവൻ വിറക്കുന്നു ഭ്രമിക്കുന്നു
ഈ അദൃശ്യശത്രുവിന് മുന്നിൽ
മനുഷ്യകുലത്തിന്റെ നാശത്തിനായി
തന്റെ തേരോട്ടം തുടരുന്നവൻ
എല്ലാവർക്കും ഇന്നിവൻ പരിചിതൻ
കോവിഡ് - 19 എന്ന വിളിപ്പേരിൽ
ഇതു മനുഷ്യനിർമ്മിതമോ ?
അതോ മനുഷ്യന് പ്രകൃതിയുടെ മുന്നറിയിപ്പോ ?
മനുഷ്യാ, നിൻ അഹങ്കാരം വെടിയൂ
ധനാർത്തി ഉപേക്ഷിക്കൂ
മനുഷ്യനെ മനുഷ്യനായി അംഗീകരിക്കൂ
സ്നേഹംകൊണ്ട് നമുക്ക്
പുതിയൊരു ലോകം കെട്ടി ഉയർത്താം
വസുദൈവ കുടുംബം എന്ന മനോഹര കാവ്യം

 


എൽനാ ബിജു
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത