സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) (added history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസാകര്യങ്ങൾ വിദ്യാലത്തെ ആകർഷകമാക്കുന്നു എന്നത് ഈയവസരത്തിൽ എടുത്തു പറയുന്നു. പ്രധാനകവാടത്തോട് ചേവർഷത്തെ ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിലെ പത്താമത്തെ പ്രധാനാധ്യാപികയായ സി.ലീനസിന് തുടർച്ചയായി മൂന്നു പ്രാവശ്യം Best H.M എന്ന ബഹുമതി ലഭിക്കുകയുണ്ടായി. വൃത്തിയുളളതും ശാന്തവുമായ വിദ്യാലയാന്തരീക്ഷം കുട്ടികളുടെ പഠനത്തെ സഹായിക്കുന്നുർന്ന് കിടക്കുന്ന ജൈവവൈവിധ്യപാർക്ക്, മെയിൻ സ്റ്റേജിനോടുടുത്തുളള ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട്, പിൻഭാഗത്ത് ഹോക്കി പരിശീലനം നടത്തുന്ന ഹോക്കി പ്ലേ ഗ്രൗണ്ട്, കലാമൽസരങ്ങൾക്കായും പരിശീലനങ്ങൾക്കുമായുളള പുതിയ സ്റ്റേജ്, ബോധവൽക്കരണക്ലാസ്സുകളും മറ്റ് പരിപാടികളും നടത്തുന്ന വിശാലമായ ഓഡിറ്റോരിയം, ഇടവേളകൾ ആഹ്ലാദപൂർണ്ണമാക്കുന്ന സാൻതോം പാർക്ക്, ആവശ്യത്തിന് ടോയ് ലെറ്റ് സൗകര്യം ,ശുദ്ധജലസംവിധാനം, ബസ് സാകര്യം, സൈക്കിൾ പാർക്കിങ്ങ് ഷെഡ്, 863 കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യുന്ന കഞ്ഞിപ്പുര, പച്ചക്കറിക്കോട്ടം എന്നിവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് സെന്റ് തോമസ്.

കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, maths ലാബ് ,എന്നിവയും വിശാലമായ ലൈബ്രറിയും pre-primary class കളിലെ വായനാമൂലയും കുട്ടികളുടെ പറനത്തെ മികവുളളതാക്കുന്നു. കുട്ടികളിലെ സർഗവാസനകളെ വളർത്താൻ സംഗീതോപകരണങ്ങളോടുകൂടിയ സംഗീതക്ലാസ്സുകളും കരകൗശലനിർമ്മാണത്തിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്ന കരകൗശലനിർമ്മാണക്ലാസ്സുകളും ഇവിടെ കാര്യക്ഷമമായി നടക്കുന്നു. എല്ലാ വർഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്നു.

ദിവസവും രാവിലെ   9.10നുളള അധ്യാപകരുടെ പ്രാർത്ഥനയോടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തുടർന്ന് ഓരോ ക്ലാസ്സും പുതുമയോടെ നടത്തുന്ന അസംബ്ളിയും ദിനാചരണപരിപാടികളും വളരെ മനോഹരമാണ്. ഉച്ചകഴിഞ്ഞ് 3.30 വരെയാണ്  പ്രർത്തനസമയം. രാവിലെയും വന്നേരവും വൈകന്നേരവും  ഒരു മണിക്കൂർ സമയം  പാത്താം ക്ലാസ്സിലെ കുട്ടികൾ ക്ലാസ്സ് നടത്തുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം  നില്ക്കുന്ന എൽ.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക്  മലയാളത്തിളക്കം, ഒൻപതാം ക്ലാസ്സിലെ കുുട്ടികൾക്ക് നവപ്രഭ, എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് ശ്രദ്ധ-മികവിലേക്കൊരു ചുവട് എന്നീ സർക്കാരിന്റെ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. കൂടാതെ സന്മാർഗ-ധാർമ്മികമൂല്യങ്ങൾ പ്രദാനം ചെയ്യുന്ന ക്ലാസ്സുകളും ബോധവൽക്കരണസെമിനാറുകളും ഇവിടെ ലഭിക്കുന്നു. എല്ലാ ദിവസവും രാവിലെ  7.15 മുതലും വൈകുന്നേരം3.35 ശേഷവും ബാസ്ക്കറ്റ് ബോൾ, ഹോക്കി, ത്രോബോൾ എന്നിവയുടെ പരിശീലനം വളരെ കൃത്യമായി നടത്തുന്നു. കുട്ടികളിൽ അറിവും അച്ചടക്കവും ദൈവാശ്രയബോധവുമുളള വ്യക്തിത്വം രൂപപ്പെടുത്താൻ 32 അധ്യാപകരും 5 അനധ്യാപകരും കഠിനപരിശ്രമം ചെയ്യുന്നു. .

വിവിധ സംഘടനാപ്രവർത്തനങ്ങളും ക്ലബ് പ്രവർത്തനങ്ങളും കുട്ടികളിൽ നേത്യത്വവാസനയും ക്രിയാത്മകതയും വർദ്ധിപ്പിക്കുന്നു.

യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വിശാലമായ 2 കംമ്പ്യൂട്ടർ ലാബുകളും വിപുലമായ സയൻസ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളർച്ച മുന്നിൽ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും