സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെല്‍ത്ത് ക്ലബ്, എനര്‍ജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂനിയര്‍ റെഡ്ക്രോസ്സും പ്രവര്‍ത്തന നിരതമാണ്.

മാത്സ് ക്ലബ്,

ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.

== സാമൂഹ്യശാസ്ത്രക്ലബ്ബ് == സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ ഇലക്ഷനും ഇവര്‍ ചുക്കാന്‍ പിടിക്കുന്നു.

കായികക്ലബ്ബ്

എല്ലാ വര്‍ഷവും നമ്മുടെ സ്കൂളിലെ കുട്ടികള്‍ വിവിധ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോള്‍ എന്നീ മത്സരങ്ങളില്‍ സബ്ജില്ല,റവന്യൂ,സോണല്‍,സ്റ്റേറ്റ് എന്നീ തലങ്ങളില്‍ സമ്മാനാര്‍ഹരാകുന്നു.

ഐ ടി ക്ലബ്ബ്

നൂറോളം കുട്ടികള്‍ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.

പ്രവൃത്തി പരിചയ ക്ലബ്ബ്

അദ്ധ്യാപികയുടെ നേതൃത്വത്തില്‍  കുട്ടികള്‍ പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. 

== യുവജനോത്സവം ==

 കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി.