സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
04:46, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ…)

ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പില്‍ അബ്രാഹാം (കൊച്ചാശാന്‍) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ല്‍ ഒരു വിദ്യാലയമെന്ന നിലയില്‍ സെന്റ് ജോസഫ്സ് സ്ക്കൂള്‍ ായി അംഗീകരിക്കപ്പെട്ടു. അപ്പര്‍ പ്രൈമറി വിദ്യാലയമായി വളര്‍ന്നപ്പോള്‍ അന്നത്തെ മാനേജര്‍ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ല്‍ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂള്‍ കരസ്ഥമാക്കി.1983-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.

ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളില്‍ 270 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേര്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.

കൊച്ചി രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ ഏ‍ന്‍സിയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജര്‍ റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറല്‍ മാനേജര്‍ റവ.ഡോ.ഫ്രാന്‍സിസ് കുരിശിങ്കലുമാണ്.

1954-ല്‍ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്ക്കൂള്‍ സന്ദര്‍ശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.