"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:00, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം നമ്മളിൽ

ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. അത് നമ്മുടെ ജീവിതചര്യയിൽ അത്യാവശ്യമായ ഒരു ഘടകമാണ്.വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയിലൂടെ നമുക്ക് പലവിധ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും. നാമോരോരുത്തർക്കം ഇടയിൽ ശുചിത്വമുണ്ടെങ്കിൽ നമുക്ക് പല രോഗങ്ങളും തടയാം. ആദ്യമായി വേണ്ടത് വ്യക്തിശുചിത്വം. എന്നാലെ നമുക്ക് പരിസരം വൃത്തിയാക്കാൻ സാധിക്കൂ.ഇതില്ലെങ്കിൽ രോഗങ്ങൾ പലവിധത്തിലായി നമ്മെ സമീപിക്കും.

ഇന്നത്തെ വർത്തമാനകാലത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 അഥവാ കൊറോണ,ഇതിനെ പ്രതിരോധിക്കാനുളള ഒരു എളുപ്പ വഴി ‍നാം ആദ്യം വ്യക്തിശുചിത്വം പാലിക്കണം എന്നതിതന്നെ.വ്യക്തിശുചിത്വം നമ്മെയും,നമ്മുടെ കുടുംബത്തെയെയും എല്ലാ പകർച്ചവ്യാധികളിൽ നിന്നും രക്ഷിക്കും.പകർച്ചവ്യാധികൾ തടയുന്നതിൽ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു.എന്നാൽ ശുചിത്വത്തിൻെറ ഘടകങ്ങൾ പ്രത്യേക പ്രശ്നങ്ങളായി കണക്കാക്കപ്പെടുന്നു.നമ്മളിൽ എല്ലാവരിലും ശുചിത്വത്തെക്കുറിച്ചുളള ഒരു അറിവ് അത്യാവശ്യമാണ്.

ശുചിത്വമെന്നത് നമ്മുടെ ദൈനദിന ജീവിതത്തിലുണ്ടാകേണ്ടതാണ്.അത് നമ്മൾ കുട്ടിക്കാലം മുതൽ ശീലിച്ചു പ്രാവർത്തികമാക്കണം.ശുചിത്വം നമ്മെ തേടി വരില്ല.നാം അതിനെ തേടി പോകണം.നമുക്ക് ശുചിത്വം പാലിക്കാം, രോഗങ്ങളെ അകറ്റിനിർത്താം.

സഫിയ ഗിബ്സ്
10 സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം