സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ലോകം ഇന്ന് കൊറോണക്കടിമ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഇന്ന് കൊറോണക്കടിമ

  കത്തിജ്വലിക്കുന്ന ഭൂമി നമ്മൾ ചെയ്യുന്ന തെറ്റിനടിമയായ്
ഓരോ തെറ്റുകളുമിന്ന് ഭൂമിക്കെതിരെയായി തീർന്നു.
കൊല്ലുന്നു നമ്മൾ മനുഷ്യർ ഇന്നുനമ്മളെ
ഇന്ന് നമ്മളെ തന്നെ കൊല്ലുന്നു.
ഭൂമിയിൽ മാറാ രോഗങ്ങളും
പിന്നെ പ്രളയവും നമ്മൾ വരുത്തി.
അഹന്തക്കടിമയാകരുതേ നമ്മൾ
നന്മയുടെ മക്കളാകണമേ.
മാറു മനുഷ്യരെ നിങ്ങൾ
ഈ ചുഷണം വേണ്ടയേ വേണ്ടാ.
 നമ്മുടെ അത്ഭുതമാം ഭൂമി നമ്മുടെ
അവകാശമാം ഭൂമി.
താൻ താൻ ചെയ്യുന്ന കർമ്മത്തിൻ ഫലം
താൻ താൻ അനുഭവിച്ചീടും നിശ്ചയം.
 

ആര്യ വിപിൻ
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020