സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

രോഗങ്ങൾ വരാതിരിക്കുവാൻ
ആരോഗ്യം കാത്തിടുവാൻ
ശുചിത്വം അത്യാവശ്യമാണെന്നറിയുക
യാത്ര കഴിഞ്ഞു വന്നീടിൽ
മെയ്യും മുഖവും കഴുകി നന്നായ്
വീടിനുള്ളിൽ കയറാനോർക്കുക
ആഹാരത്തിനു മുമ്പും പിമ്പും
കൈയ്യും വായും നന്നായ് കഴുകാനോർക്കുക
ഇടയ്ക്കിടെ കൈയ്യും മുഖവും
കഴുകുവാൻ മറക്കരുതേ
സമ്പർക്കത്തിൽ നിശ്ചിത
അകലം പാലിച്ചീടേണം
കോറോണയെ തുരത്തും വരെ
മാസ്ക്ക് ധരിക്കാൻ മറക്കരുതേ
വീടും പരിസരവും ചപ്പുകൾ ചവറുകൾ നീക്കി
നന്നായ് വെടിപ്പാക്കേണം
പല്ലികൾ പാറ്റകൾ
പൂച്ചകൾ എലികൾ
പരതി നടക്കാൻ ഇടയാക്കല്ലേ
കലവും പാത്രവും കഴുകി ഉണക്കി
എന്നും തുടച്ചു വൃത്തിയാക്കിടുക
വീടിനകവും പുറവും
വൃത്തിയും വെടിപ്പും
കളിയാടിടേണം
മനസ്സും ശരീരവും
ഒന്നു പോൽ ശുചിയാക്കീടുക നമ്മൾ
രോഗം വരാതിരിക്കുവാൻ ശുചിത്വം ഉത്തമമാണെന്നറിയുക നമ്മൾ.

രേഷ്മ ശ്രീകുമാർ
4 A സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത