സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി  പഞ്ചായത്തിലെ കൂനംമൂച്ചി പള്ളി മാനേജ്മെന്റിന്റെ  കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  തോമസ് യുപി സ്കൂൾ കൂനംമൂച്ചി.

സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി
വിലാസം
കൂനംമ്മൂച്ചി

സെന്റ് തോമസ്സ് യു പി സ്കൂൾ കൂനംമൂച്ചി
,
680504
സ്ഥാപിതം15 - ജൂലായ് - 1918
വിവരങ്ങൾ
ഫോൺ04885230190
ഇമെയിൽagnesdaviskj@gmail.com
കോഡുകൾ
സ്കൂൾ കോഡ്24354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ടി ടി
അവസാനം തിരുത്തിയത്
05-02-2024Dhanyaev


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

             1918 ജൂലായ് 15-)o തിയ്യതി മററം സെന്റ് ഫ്രാൻസീസ് സ്കൂളിൻെറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോൾ മററം സ്കൂളിൽ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളിൽ  ആദ്യത്തെ വിദ്യാർഥി പരേതനായ  കൊള്ളന്നൂർ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ 

പ്രാർഥനാ സമൂഹങ്ങൾക്ക് മാനേജ്മെന്റിന്റെ അധികാരം നല്കുകയും പരേതനായ ശ്രീ.കെ എൽ.പൊറി‍ഞ്ചുകുട്ടി അവർകളെ ആദ്യത്തെ മാനജരായി നിയോഗിക്കുകയും ചെയ്തു.തുടർന്ന് ഈ സ്ഥാപനം കൂനംമൂച്ചി പള്ളിയുടെ കീഴിലായതോടെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർമാർ അതാതു കാലത്തെ വികാരിമാരായിത്തീർന്നു. ഇങ്ങനെ മാനേജർ സ്ഥാനം വഹിച്ച ആദ്യത്തെ പള്ളി വികാരി റവ.ഫാ. പോൾ വാഴപ്പിള്ളിയായിരുന്നു.(12-05*1948).06-04-1962 മുതൽ ഈ വിദ്യാഭ്യാസ സ്ഥാപനം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.1970-71 ൽ തൃശ്ശൂർ രൂപതയുടെ കീഴിൽ കോർപ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴിൽ ഇപ്പോൾ തുടരുകയും ചെയ്യുന്നു.

            നീണ്ട എട്ടര ശതാബ്ദക്കാലത്തിനിടക്ക് സമാരാധ്യരായ അദ്ധ്യാപകരാൽ ആയിരങ്ങൾക്ക് അ‍ക്ഷരമന്ത്രം പകർന്നു കൊടുത്ത സരസ്വതീ ക്ഷേത്രത്തിന്റെ തിരുമുററം ഇന്നും അല്ലലറിയാത്ത പിഞ്ചോമനകളുടെ ഉത്സാഹ തിമിർപ്പുകളാൽ മുഖരിതമാണ്. എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം വിദ്യാഭ്യാസരംഗത്ത് ഒളിമിന്നുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വിജയപ്രയാണംതുടർന്നുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.61307,76.08663 |zoom=18}}