സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
ഭ‍ൂമിയ‍ുടെ തിരിച്ചടി

ഒരുപാട് വേദനിച്ചുു ഞാൻ
 ഏറെ വേദനിപ്പിച്ചു നിങ്ങൾ
തരുക്കൾ വെട്ടി നശിപ്പിച്ചു നിങ്ങൾ
കെട്ടിടങ്ങൾ പണിതുയർത്തി

എന്ത‍ു ചെയ്യുമെന്നറിയാതെ
ചിന്താര‍ൂപിണിയായി ഞാൻ
പ്രഭാതം മുതൽ പ്രദോഷം വരെ
 ചിന്തയിലാണ്ടു ഞാൻ
 മാരി പെയ്യിച്ചു ഞാൻ
അങ്ങനെ പ്രളയമുണ്ടായി
നിങ്ങൾക്കൊര‍ു താക്കീതായിരുന്ന‍ു
എന്നാൽ നിങ്ങളത‍ു മറികടന്ന‍ു
ശേഷം നിങ്ങളെന്നെ ദ്രോഹിച്ചില്ല
ഇവയൊക്കെ വെറും അഭിനയമാണെന്നത‍ു
 മനസ്സിലാക്കി ഞാൻ
ആ പ്രളയം മറഞ്ഞ‍ുപോയി

 വീണ്ട‍ുമെന്നെ ദ്രോഹിച്ചു നിങ്ങൾ
എൻെറ കോപം ആളികത്തി
നിങ്ങളിനിയും ഇതാവർത്തിക്ക‍ും
ഞാൻ മഹാമാരി വീണ്ടുമയച്ചു
കൊറോണ എന്ന ആ മഹാമാരി
നിങ്ങളത‍ു അനുഭവിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു
എന്നിട്ടും നിങ്ങൾ പഠിച്ചില്ല
ഏറെ നാൾ ക്ഷമിച്ചു ഞാൻ
അനുഭവിക്കണം നിങ്ങൾതൻ
പ്രവർത്തിതൻ തിരിച്ചടിയിത്