"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:


====*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]====
====*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]====
<gallery mode="packed"
[[പ്രമാണം:32208- break the chain 2.jpg|rehana annn raigan-2|Stay home stay healthy.]]
[[പ്രമാണം:32208- break the chain 1.jpg|albin jaison-2|Break the chain.]]
[[പ്രമാണം:32208- break the chain 3.jpg|alexiya wilson-4|use hand wash clean our hands.]]
</gallery>


==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==

20:42, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എൽ പി എസ് ചൊവ്വൂർ
വിലാസം
ചൊവ്വൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-09-2020Chovoor





കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ തലനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചൊവ്വൂര്‍ ദേശത്താണ് ഈ സ്കൂളില്‍ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ചരിത്രം

മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

ലാംഗ്വേജ് ലാബ്


മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയില്‍ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.

സ്കൂള്‍ ഗ്രൗണ്ട്


വിദ്യാര്‍ഥികള്‍ക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള കായിക വിനോദങ്ങളില്‍ പങ്കു ചേരാന്‍ സാധ്യം ആയ വിധത്തില്‍ സജ്ജമായ സ്കൂള്‍ ഗ്രൗണ്ട്.

സയന്‍സ് ലാബ്


ശാസ്ത്ര വിഷയങ്ങളില്‍ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പങ്കു ചേരാന്‍ സാധ്യം ആകുന്ന സയന്‍സ്ക്ലബ്.

ഐടി ലാബ്


വിവര സാങ്കേതിക വിദ്യയുടെ (Information Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാര്‍ത്ഥികളെ കൈ പിടിച്ചു നടത്താന്‍ ആയി തയ്യാര്‍ ആകി ഇരിക്കുന്ന ഐടി ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികളുടെ നേതൃത്വത്തിൽ പി.റ്റി.എയുടെ സഹകരണത്താൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാർഥികളിൽ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിർമ്മിക്കാനും സഹായിക്കുന്നു.

പ്രസംഗപരിശീലനകളരി


മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാർ ആക്കാനും അവ ധൈര്യ പൂർവ്വം സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങൾ നൽകി പോരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി


ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകൾ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്


ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാൻ ഉള്ള മാർഗനിർദേശങ്ങൾ പകരുവാൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവർത്തനങ്ങളാൽ ഒപ്പം വളർന്നു വരുന്നു.

ഗണിതശാസ്ത്രക്ലബ്


രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തിൽ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളിൽ വളർത്താൻ ഉള്ള ശ്രമങ്ങൾ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്നു.

സാമൂഹ്യശാസ്ത്രക്ലബ്


വിദ്യാർഥികളിൽ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങൾ നിർമ്മിക്കാൻ ക്ലബ് പ്രവർത്തിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്


പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും ഉള്ള താല്പര്യം കുട്ടികളിൽ ഉണർത്താനും ഉള്ള കർമ്മ പരിപാടികൾ ക്ലബ് നടപ്പിൽ ആകുന്നു .

*നേർക്കാഴ്ച

നേട്ടങ്ങള്‍

  • -----ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എല്‍.പി സ്കൂള്‍ ആയി 2014-15 വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കര്‍ത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാര്‍ഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികള്‍ക്കു സി.എം.എസ് എല്‍.പി സ്കൂള്‍ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കല്‍ മാനേജര്‍ ഫാദര്‍.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ശ്രീ മനോജ്‌, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര സംബന്ധിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

വഴികാട്ടി

സി എം എസ് എല്‍ പി എസ് ചൊവ്വൂര്‍