സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites2019 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന്  സഹായിക്കുന്ന പ്രവർത്തനങ്ങളിലൂടെ കെട്ടുറപ്പുള്ള വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി സി സി എം ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. എട്ടാം ക്ലാസിലെ റയാൻ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ എല്ലാ ക്ലാസ്സുകൾക്കുമായി ഗൂഗിൾ മീറ്റിലൂടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ദേശീയ സമ്മതിദാന ദിനാഘോഷത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും, ആർമി ദിനാചരണവുമായി  ബന്ധപെട്ടു ആശംസ കാർഡ് നിർമ്മാണ മത്സരവും, പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.