സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം എന്ന പ്രൊജക്ടിന്റെ ഭാഗമായി പണ്ടുണ്ടായിരുന്ന കളികൾ മനസ്സിലാക്കുക എന്ന മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഉത്തര മലബാറിൽ അന്നും ഇന്നും  നില നിൽക്കുന്ന  ചില കളികളെ കുറിച്ചുള്ള   വിവരണമാണ് താഴെ കൊടുക്കുന്നത് .

കോൽക്കളി

കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്.

പൂരക്കളി

കണ്ണൂർ-കാസർകോട് ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പൂരക്കളി.  മീന മാസത്തിൽ അത്യുത്തര കേരളത്തിലെ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും ആഘോഷിച്ചു വരുന്ന പൂരോത്സവത്തോടനുബന്ധിച്ചാണ് പൂരക്കളിയുടെ അവതരണം. ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട് ഈ അനുഷ്ഠാന കലയ്ക്ക്.  മീനമാസത്തിലെ പൂരം നാളിൽ സമാപിക്കുന്ന തരത്തിൽ ഒൻപതു ദിവസങ്ങളിലായി ആടിപ്പാടി കളിക്കുന്ന അനുഷ്ഠാനകല. ആദ്യം വനിതകളുടെ കളിയായിരുന്ന ഇത്. ഇന്ന് പുരുഷൻമാരുടെ കലാപ്രകടനമായി.

കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേൽ കറുത്ത ഉറുമാൽ കെട്ടും, ഈ വേഷമാണ് കളിക്കാർ ധരിക്കുന്നത്. പൂരക്കളിയിൽ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണൻ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകൾ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകൾ പാട്ടു രൂപത്തിൽ അവതരിപ്പിക്കുന്നു. ഇന്ന്  സ്‌കൂളുകളിൽ  കലോത്സവത്തിന്റെ  മുഖ്യ ഇനമായി പൂരക്കളി  മാറിക്കഴിഞ്ഞു.  സംസ്ഥാന മേളയിൽ   വടക്കൻ ജില്ലകളിൽ നിന്നുള്ള  കുട്ടികളുടെ ടീമിനാണ്  പൂരക്കളിയിൽ എപ്പഴും മേധാവിത്യം കിട്ടാറുള്ളത്

വടംവലി

രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി (Tug of war, tug o' war) എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം. കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.

ഒപ്പന

ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. patty pettu]], കോഴിക്കോട്, കണ്ണൂർ മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.