സി.എം.എച്ച്.എസ് മാങ്കടവ്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 17 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnuBabu (സംവാദം | സംഭാവനകൾ) ('നമ്മുടെ കുഞ്ഞുങ്ങളിൽ പ്രകൃതിയോടും പ്രകൃതി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ കുഞ്ഞുങ്ങളിൽ പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും അനുകൂലമായ ആഭിമുഖ്യം വളർത്തുവാൻ ഈ അദ്ധ്യയന വർഷം നന്നായി അദ്ധ്വാനിച്ചു.പ്രകൃതി സംരക്ഷണ ക്ലബ്ബിന്റേ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിൽ വിതരണം ചെയ്ത വൃക്ഷ തൈകളും ചെടികളും അദ്ധ്യാപകരും കുട്ടികളും വിവിധ ഇടങ്ങളിൽ നടുകയും അവയുടെ സംരക്ഷണം വളരെ നല്ല രീതിയിൽ നടത്തിപോരുകയും ചെയ്യുന്നു. അന്നേ ദിവസം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന് പ്രതിജ്ഞ എടുക്കുകയും ക്വിസ് മത്സരം,പോസ്റ്റർ പ്രദർശനം എന്നിവ നടത്തപ്പെടുകയും ചെയ്തു.