സഹായം:റഫറൻസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:19, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

റഫറൻസുകൾ നൽകുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക.

റെഫറൻസ് നൽകുന്ന രീതി:

<ref name="test1">[http://www.itschool.gov.in/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>

ഉദാഹരണം:

<ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref>

ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: [1]


ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ റെഫറൻസ് നൽകാൻ:

ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറൻസ് നൽകേണ്ടതുണ്ടെങ്കിൽ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="refer1"/> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും.


അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയിൽ നൽകുക

<references />

ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:

  1. ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...

Note: The code will place all properly formatted references on the page here.


"https://schoolwiki.in/index.php?title=സഹായം:റഫറൻസുകൾ&oldid=408576" എന്ന താളിൽനിന്ന് ശേഖരിച്ചത്