സംവാദം:എൽ പി എസ് കിട‍ങ്ങാംപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

<=ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പാരമ്പര്യവും പഴമയും - ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്രതയും സങ്കീർണതയും എല്ലാം ഒരേ ഭാവത്തിൽ ഉൾക്കൊള്ളുന്ന ഒരു കലാലയമായി ഈ സ്‌കൂൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് 1964 ജൂൺ മുതലാണ് ഈ സ്‌ഥലനാമത്തിൽ തന്നെ അറിയപ്പെടുന്നു എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകത തന്നെയാണ് .മാനുഷിക മൂല്യങ്ങൾക്കൂന്നൽ കൊടുക്കുന്ന ഒരു തലമുറയുടെ സംഭാവനയാണ് ഈ സ്‌കൂൾ .ഇപ്പോഴും ദൈവാധീനത്തിന്റെ പ്രതീകമായി അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ പുതുതലമുറകളുമായി തുടർന്നുവരുന്ന സ്കൂളിന് ദൈവികതയുടെ മാസ്മരികതയും പഴമയുടെ തണലും എന്നും കൂട്ടിനുണ്ട് .വിദ്യാലയം എന്നതിൽ നിന്നും ഉയർന്ന് ഒരു ആഗോള യൂണിവേഴ്‌സിറ്റിയുടെ കടമകൾ നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തിന് എന്നും തിലകക്കുറിയായി ഈ സ്‌കൂൾ കാണുന്നതിന് പൂർവികരുടെ കൂപ്പുകൈകൾ എന്നും പ്രചോദനമാണ് .നിലവിലെ നിയമങ്ങൾ നിസ്സഹായമാവുന്നകാലത്തിന്റെ പ്രയാണത്തിലും ഇതിനെല്ലാം മുകളിലുള്ള ശക്തിയുടെ നിർവ്യാജമായ സഹകരണത്തിന്റെ സ്വപ്നത്തിന്റെ പ്രതീകാത്മകമായ സാക്ഷ്യപത്രമായി എന്നും നിലനിൽക്കാനുള്ള ഉൾക്കരുത്ത് ഇതിന്റെ സ്വാഭാവിക പ്രയാണത്തിന് എന്നും സ്നേഹമത്‌സൃണമായ ഒരു സൗഹൃദമാണ്,ജോലിചെയ്യുന്നവർക്ക് ജീവിതം എന്നും ഒരു മരുപ്പച്ച തന്നെയാണ് .ആധുനികതയുടെ നിറച്ചാർത്ത് അവരിൽ എന്നും പ്രതീകാത്മകതയായി അവശേഷിക്കും .അവരിലേക്കതെത്തിക്കാൻ കാലത്തിനു പോലുമാവുന്നില്ല എന്നതാണ് പരമാർത്ഥം . കാലഘട്ടത്തിന്റെ മുഖമായി പ്രതീകമായി കിടങ്ങാംപറമ്പ് എൽ പി എന്ന എയ്ഡഡ് സ്‌കൂൾ എന്നുമുണ്ട്-ഈ ലോകത്തിനൊപ്പം . =>

Start a discussion about എൽ പി എസ് കിട‍ങ്ങാംപറമ്പ്

Start a discussion