സംവാദം:എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31071 (സംവാദം | സംഭാവനകൾ) (ആത്മച്ഛായ...)
                ആത്മച്ഛായ... 
      __________________ 
     ആദരം ! ഇതിൽ ഞാനോ,
     അന്യനോ സമാത്മാവോ ? 
      ആവിയിൽ ചവിട്ടിക്കൊ- 
      ണ്ടടരും പകൽ , രാവോ?
               
       വിയർപ്പിൽപറ്റും ചൂട് , 
       മെഴുക്ക് , ലോകം ചുറ്റും 
       പൊടിക്കൂട്ടുപ്പും കാറ്റും , 
       കാണാത്ത മായാച്ചാന്തും
   
       ചണ്ഡമാം അത്യുഷ്ണത്തിൽ
       മണ്ഡലി ചുറ്റിപ്പോകും 
       അന്തരീക്ഷത്തിൽ കാണാ -
       ക്കോണിയിൽ പടിക്കെട്ടിൽ
        നിത്യയാത്രകനായി , നീണ്ട
        നിശ്ചലനിമേഷത്തെ 
        സ്വപ്നമുറുവിൻ നീറ്റി
        പ്പോകുമൂഴിയെപ്പോലെ 
   
         നിസ്സഹായത , നീണ്ടു
         നീണ്ട കാൽവരിപ്പാത ,
         എത്രയോ ദൂരെ , കനാൽ 
         മേട്ടിലേയ്ക്കായും മാത്രം ;
         അഴികൾ , കളങ്ങൾക്കും
         അറിയാത്താളങ്ങൾക്കും
         നടുവിൽ കുടുങ്ങിപ്പോം
         തുടിപ്പിൻ ആത്മച്ഛായ. 
                          By, 
                         Nohai Nohal,Std 8