"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:

പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.

'''തോല്‍പ്പാവക്കൂത്ത്'''

പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് ‌തോല്‍പ്പാവക്കൂത്ത്. കേരളത്തിന്റെ തനതായ കലയാണിതെന്നു പറയാനാവില്ല. തമിഴ് നാട്ടിലെ കുംഭകോണം വരെയുള്ള പ്രദേശങ്ങളില്‍ ഇതിന്നു പ്രചാരം കാണുന്നുണ്ട്.
പേരിനു പിന്നില്‍
മാന്‍തോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ്‌ ഈ കൂത്തിന്‌ ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളില്‍ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.[1]
''പ്രത്യേകതകള്‍'''

ഇത് ഒരു നിഴല്‍ക്കൂത്താണ്‌. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിഴല്‍ക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തില്‍ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകള്‍ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വര്‍ദ്ധിപ്പിക്കാന്‍ പാവകളില്‍ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോല്‍പ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തില്‍ മുകളില്‍ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തില്‍ തിരശ്ശീല കെട്ടുന്നു. മാന്‍തോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തില്‍ മുകളിലെ വെള്ള തിരശ്ശീലയില്‍, കാരമുള്ള് (നല്ല മൂര്‍ച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയില്‍ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേല്‍ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനില്‍ക്കുന്നുണ്ടാകും. പുറകില്‍ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയില്‍ തോല്‍പാവകളുടെ നിഴലുകള്‍ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാള്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനില്‍ക്കുന്ന വടിയില്‍ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയില്‍ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദര്‍ഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.

'''ഐതിഹ്യം'''

ഭഗവതിക്ഷേത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോല്‍‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. [2],[3]ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാര്‍ക്കും ഋഷികള്‍ക്കും, മാനവര്‍ക്കുമെല്ലാം ശല്യമായ ദാരികന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവന്‍ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തില്‍ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാള്‍ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവില്‍ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മില്‍ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമന്‍ രാവണനെ നിഗ്രഹിക്കുന്നതു കാണാന്‍ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളില്‍ തോല്‍‌പ്പാവക്കൂത്ത് നടത്തി വരുന്നത്[4].

'''ചരിത്രം'''

കൃത്യമായി എതു കാലഘട്ടത്തിലാണ് തോല്‍പ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായര്‍ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. [5] തമിഴ്നാട്ടില്‍തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളില്‍ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവര്‍ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവര്‍ ഈ പേരില്‍ത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നതില്‍ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.

'''പൂതനും തിറയും'''

വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാന്‍/മണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു പ്രാചീന നാടന്‍ കലാരൂപമാണ് പൂതനും തിറയും [1]. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതല്‍ ഇവര്‍ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വര്‍ണാഭമായ വസ്ത്രങ്ങളും തലയില്‍ കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന മട്ടില്‍ ഉന്തിനില്‍ക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയില്‍ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാല്‍ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങള്‍ കൈകളില്‍ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവര്‍ക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കള്‍ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും.
പൂതത്തിനും തിറക്കും കാലില്‍ ചിലമ്പുകളും അരയില്‍ മണികളുമുണ്ടാകും. ഇവര്‍ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടന്‍ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നില്‍ കൂടുതല്‍ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളില്‍ ഇവരുടെ നൃത്തം വളരെ രസകരമാണ്‌. വീടുകളില്‍ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവില്‍ പൂരദിവസം അതാത് ക്ഷേത്രങ്ങളില്‍ എത്തി അവിടെയും കളിച്ച് ദേവീദര്‍ശനവും നടത്തി അവര്‍ പിരിയുന്നു.
പണ്ട് ചെറിയ കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ " നിന്നെ ഞാന്‍ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ്‌ അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങള്‍ വീടുകളില്‍ ചെന്നാല്‍ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്‌.
പാണന്‍ സമുദായക്കാര്‍ പൂതന്‍ വേഷം മാത്രം കെട്ടി (പാണപ്പൂതം) ഇതുപോലെ വീടുകളില്‍ പോയി കളിക്കാറുണ്ട്. പക്ഷെ അവരുടെ വേഷഭൂഷാദികള്‍ക്ക് കെട്ടും മട്ടും വളരെ കുറവായാണ്‌ കണ്ടിട്ടുള്ളത്.

'''പൂരക്കളി'''

കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരം നടക്കുന്ന ദിവസങ്ങളില്‍ യുവാക്കള്‍ അവതരിപ്പിക്കുന്ന വേലയാണ്‌ പൂരക്കളി. മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പ്രധാനപ്പെട്ട വേലപൂരങ്ങള്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണെങ്കിലും പൂരക്കളി ഉത്തരമലബാറിലാണ്‌ അനുഷ്ഠിച്ചു വരുന്നത്.

'''ഐതിഹ്യം'''

പൂരവേലകളുടെ ഉത്പത്തിയെക്കുറിച്ച് അനേകം സങ്കല്പങ്ങള്‍ ഉണ്ട്. അവ താഴെപ്പറയുന്നവയാണ്‌1

കാമദഹനം: കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കല്‍ പരമശിവന്റെ മനസ്സിളക്കാന്‍ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവന്‍ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാര്‍ത്ഥനയാല്‍ മനസ്സലിഞ്ഞ ശിവന്‍ രതിയെ ശംബരന്റെ കോട്ടയില്‍ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പാര്വ്വതിയും രതിയും മറ്റുദേവകന്യകളും ചേര്‍ന്ന് കാമദേവനെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവന്‍ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു.
2 പ്രദ്യുമ‍നാവതാരം: ദ്വാപരയുഗത്തില്‍ കാമദേവന്‍ പ്രദ്യുംനനായി രുക്മിണിയില്‍ ജനിക്കുമെന്ന് പരമേശ്വരന്‍ അരുളിച്ചെയ്തുവത്രെ. അതിനാല്‍ കാമന്‍ പുനരാവതാരം ചെയ്യുമെന്ന പ്രതീക്ഷയാണത്രെ വനിതകളെ മേല്‍ പരഞ്ഞ പൂജക്ക് പ്രേരിപ്പിച്ചത്. പ്രദ്യ്മുനന്‍ ജനിച്ചതിന്റെ അനുസ്മരണമാണ് പൂരക്കളി എന്ന് ആ വിശ്വാസം.
3 പള്ളിയറശാസ്ത്രം: പള്ളിയറശാസ്ത്രമെന്ന താളാത്മകമായ ഗദ്യത്തില്‍ പൂരവേലയുടെ ഉത്പത്തി അല്പം വ്യത്യാസമായാണ് കാണുന്നത്. ഇതില്‍ ഗണപതിയേയും മഹേശ്വരിയേയും പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ പള്ളിയറശാസ്ത്രം ബൌദ്ധരിലൂടെ ലഭിച്ച ഗ്രന്ഥമാണ്
4 ശംബരകഥ: മറ്റൊരു പൂരവേലപ്പാട്ടില്‍ ശംബരന് പ്രദ്യ്മുനനെ കുഞ്ഞായിരുന്നപ്പോള്‍ തനിക്കു വരാനിരിക്കുന്ന നാശത്തെ തടയാന്‍ നദിയില്‍ എറിഞ്ഞതായും എന്നാല്‍ പ്രദ്യമുനന്‍ രക്ഷപ്പെട്ട് വലിയ ആളായി കാമദേവനായി വന്ന് ശബരനെ വധിക്കുന്നതായും പറയുന്നു.
5 ശ്രീകൃഷ്ണനും പൂരയും: പൂര എന്നൊരു നാഗകന്യക ബ്രഹ്മലോകത്തു പ്രസിദ്ധയായ നര്‍ത്തകിയായിരുന്നു. ശ്രീകൃഷ്ണന്‍ പൂരയെ ഭൂമിയിലേക്ക് ആനയിക്കുകയും വൃന്ദാവനത്തില്‍ വച്ച് പൂരയുടെ നര്‍ത്തനം ആസ്വദിക്കുകയും ചെയ്തുവത്രെ. ശ്രീകൃഷ്ണനാണ്‌ പൂരവേല ആരംഭിക്കാന്‍ മുന്‍കൈ എടുത്തത് എന്ന് ഒരു പാട്ടില്‍ പറയുന്നു
6 രാസക്രീഡ: ശ്രീകൃഷ്ണന്‍ ആരംഭിച്ച പൂരവേലയില്‍ ആണും പെണ്ണും ചേര്‍ന്നുള്ള രാസക്രീഡയുടെ അനുസ്മരണങ്ങളാണെന്ന് മറ്റു ചില പാട്ടുകളില്‍ കാണുന്നു
7 വസന്തപൂജ: പൂരമാല ആരംഭിക്കുന്നതിനു മുന്ന് ചൊല്ലാറുള്ള വസന്തപൂജാ വിധിശാസ്ത്രത്തില്‍ പൂരവേലയുടെ ഉത്പത്തി പുരാവൃത്തമടങ്ങിയിരിക്കുന്നു. അതില്‍ പൂരവ്രതവും കാമപൂജയും ദേവലോകത്ത് ആരംഭിച്ചത് വസന്തകാലത്താണെന്നും പൂരം നാളിലാണ്‌ പൂക്കള്‍ കൊണ്ട് മദനരൂപം കുറിക്കേണ്ടതെന്നും ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരമായിരിക്കണം അതെന്നും പാട്ടില്‍ പ്രസ്താവിക്കുന്നു

'''ചരിത്രം'''

പൂരക്കളി സംഘകാലം മുതല്‍ക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകള്‍ ഇല്ല. പെരിയാഴ്വാര്‍ എന്ന വിഷ്ണുസിദ്ധന്റെ വളര്‍ത്തുമകളായ ആണ്ടാള്‍ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാര്‍ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാര്‍ഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടര്‍ച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.
പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പില്‍ക്കാലത്തെ വികാസ പരിണാമങ്ങള്‍ ചേര്‍ന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേര്‍ന്നതാവാം.

'''പൂരവേല'''

പ്രാചീനമായ ആരാധനോത്സവമാണ്‌ പൂരവേല .കേരളോല്പത്തി പോലുള്ള ഗ്രന്ഥങ്ങളില്‍ ഇതിനെപ്പരാമശിക്കുന്നുണ്ട്. അയ്യപ്പന്‍കാവ്, ഭദ്രകാളിക്കോട്ടം, ഗണപതിക്കാവ്, ഇങ്ങനെ ഓരോ സ്ഥാനങ്ങളില്‍ ഊട്ടും പാട്ടും ആറാട്ട്, കളിയാട്ടം, പൂരവേല, താലപ്പൊലി എന്നിങ്ങനെ ഒരോരോ വേലകള്‍ കഴിക്കുവാന്‍ കല്പിതമായാണ്‌ അതിലെ വിവരണം. ഉത്തരകേരളത്തില്‍ പൂരക്കളി ഈ പൂരവേലയുടെ അനുഷ്ഠാനകലാനിര്‍വഹണമായിത്തീര്‍ന്നു.
''[[Category:നാടോടി വിജ്ഞാനകോശം]]''
''[[Category:നാടോടി വിജ്ഞാനകോശം]]''

09:29, 8 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാന പ്രാദേശിക ആഘോഷങ്ങൾ
* പരിയാനമ്പറ്റ പൂരം

* ഉത്രത്തിൽകാവ് പൂരം

ഭാഷ, മതം
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിൻറെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.

ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചർച്ച്, ലൂഥറൻ മിഷൻ ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.

പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
തോല്‍പ്പാവക്കൂത്ത്
പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് ‌തോല്‍പ്പാവക്കൂത്ത്. കേരളത്തിന്റെ തനതായ കലയാണിതെന്നു പറയാനാവില്ല. തമിഴ് നാട്ടിലെ കുംഭകോണം വരെയുള്ള പ്രദേശങ്ങളില്‍ ഇതിന്നു പ്രചാരം കാണുന്നുണ്ട്. പേരിനു പിന്നില്‍ മാന്‍തോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ്‌ ഈ കൂത്തിന്‌ ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളില്‍ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.[1] പ്രത്യേകതകള്‍'
ഇത് ഒരു നിഴല്‍ക്കൂത്താണ്‌. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിഴല്‍ക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തില്‍ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകള്‍ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വര്‍ദ്ധിപ്പിക്കാന്‍ പാവകളില്‍ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോല്‍പ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തില്‍ മുകളില്‍ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തില്‍ തിരശ്ശീല കെട്ടുന്നു. മാന്‍തോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തില്‍ മുകളിലെ വെള്ള തിരശ്ശീലയില്‍, കാരമുള്ള് (നല്ല മൂര്‍ച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയില്‍ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേല്‍ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനില്‍ക്കുന്നുണ്ടാകും. പുറകില്‍ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയില്‍ തോല്‍പാവകളുടെ നിഴലുകള്‍ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാള്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനില്‍ക്കുന്ന വടിയില്‍ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയില്‍ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദര്‍ഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
ഐതിഹ്യം
ഭഗവതിക്ഷേത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോല്‍‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. [2],[3]ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാര്‍ക്കും ഋഷികള്‍ക്കും, മാനവര്‍ക്കുമെല്ലാം ശല്യമായ ദാരികന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവന്‍ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തില്‍ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാള്‍ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവില്‍ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മില്‍ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമന്‍ രാവണനെ നിഗ്രഹിക്കുന്നതു കാണാന്‍ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളില്‍ തോല്‍‌പ്പാവക്കൂത്ത് നടത്തി വരുന്നത്[4].
ചരിത്രം
കൃത്യമായി എതു കാലഘട്ടത്തിലാണ് തോല്‍പ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായര്‍ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. [5] തമിഴ്നാട്ടില്‍തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളില്‍ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവര്‍ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവര്‍ ഈ പേരില്‍ത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നതില്‍ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.
പൂതനും തിറയും
വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാന്‍/മണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു പ്രാചീന നാടന്‍ കലാരൂപമാണ് പൂതനും തിറയും [1]. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതല്‍ ഇവര്‍ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വര്‍ണാഭമായ വസ്ത്രങ്ങളും തലയില്‍ കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന മട്ടില്‍ ഉന്തിനില്‍ക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയില്‍ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാല്‍ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങള്‍ കൈകളില്‍ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവര്‍ക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കള്‍ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും. പൂതത്തിനും തിറക്കും കാലില്‍ ചിലമ്പുകളും അരയില്‍ മണികളുമുണ്ടാകും. ഇവര്‍ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടന്‍ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നില്‍ കൂടുതല്‍ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളില്‍ ഇവരുടെ നൃത്തം വളരെ രസകരമാണ്‌. വീടുകളില്‍ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവില്‍ പൂരദിവസം അതാത് ക്ഷേത്രങ്ങളില്‍ എത്തി അവിടെയും കളിച്ച് ദേവീദര്‍ശനവും നടത്തി അവര്‍ പിരിയുന്നു. പണ്ട് ചെറിയ കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ " നിന്നെ ഞാന്‍ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ്‌ അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങള്‍ വീടുകളില്‍ ചെന്നാല്‍ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്‌. പാണന്‍ സമുദായക്കാര്‍ പൂതന്‍ വേഷം മാത്രം കെട്ടി (പാണപ്പൂതം) ഇതുപോലെ വീടുകളില്‍ പോയി കളിക്കാറുണ്ട്. പക്ഷെ അവരുടെ വേഷഭൂഷാദികള്‍ക്ക് കെട്ടും മട്ടും വളരെ കുറവായാണ്‌ കണ്ടിട്ടുള്ളത്.
പൂരക്കളി
കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരം നടക്കുന്ന ദിവസങ്ങളില്‍ യുവാക്കള്‍ അവതരിപ്പിക്കുന്ന വേലയാണ്‌ പൂരക്കളി. മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പ്രധാനപ്പെട്ട വേലപൂരങ്ങള്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണെങ്കിലും പൂരക്കളി ഉത്തരമലബാറിലാണ്‌ അനുഷ്ഠിച്ചു വരുന്നത്.
ഐതിഹ്യം
പൂരവേലകളുടെ ഉത്പത്തിയെക്കുറിച്ച് അനേകം സങ്കല്പങ്ങള്‍ ഉണ്ട്. അവ താഴെപ്പറയുന്നവയാണ്‌1
കാമദഹനം: കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കല്‍ പരമശിവന്റെ മനസ്സിളക്കാന്‍ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവന്‍ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാര്‍ത്ഥനയാല്‍ മനസ്സലിഞ്ഞ ശിവന്‍ രതിയെ ശംബരന്റെ കോട്ടയില്‍ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പാര്വ്വതിയും രതിയും മറ്റുദേവകന്യകളും ചേര്‍ന്ന് കാമദേവനെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവന്‍ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു. 2 പ്രദ്യുമ‍നാവതാരം: ദ്വാപരയുഗത്തില്‍ കാമദേവന്‍ പ്രദ്യുംനനായി രുക്മിണിയില്‍ ജനിക്കുമെന്ന് പരമേശ്വരന്‍ അരുളിച്ചെയ്തുവത്രെ. അതിനാല്‍ കാമന്‍ പുനരാവതാരം ചെയ്യുമെന്ന പ്രതീക്ഷയാണത്രെ വനിതകളെ മേല്‍ പരഞ്ഞ പൂജക്ക് പ്രേരിപ്പിച്ചത്. പ്രദ്യ്മുനന്‍ ജനിച്ചതിന്റെ അനുസ്മരണമാണ് പൂരക്കളി എന്ന് ആ വിശ്വാസം. 3 പള്ളിയറശാസ്ത്രം: പള്ളിയറശാസ്ത്രമെന്ന താളാത്മകമായ ഗദ്യത്തില്‍ പൂരവേലയുടെ ഉത്പത്തി അല്പം വ്യത്യാസമായാണ് കാണുന്നത്. ഇതില്‍ ഗണപതിയേയും മഹേശ്വരിയേയും പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ പള്ളിയറശാസ്ത്രം ബൌദ്ധരിലൂടെ ലഭിച്ച ഗ്രന്ഥമാണ് 4 ശംബരകഥ: മറ്റൊരു പൂരവേലപ്പാട്ടില്‍ ശംബരന് പ്രദ്യ്മുനനെ കുഞ്ഞായിരുന്നപ്പോള്‍ തനിക്കു വരാനിരിക്കുന്ന നാശത്തെ തടയാന്‍ നദിയില്‍ എറിഞ്ഞതായും എന്നാല്‍ പ്രദ്യമുനന്‍ രക്ഷപ്പെട്ട് വലിയ ആളായി കാമദേവനായി വന്ന് ശബരനെ വധിക്കുന്നതായും പറയുന്നു. 5 ശ്രീകൃഷ്ണനും പൂരയും: പൂര എന്നൊരു നാഗകന്യക ബ്രഹ്മലോകത്തു പ്രസിദ്ധയായ നര്‍ത്തകിയായിരുന്നു. ശ്രീകൃഷ്ണന്‍ പൂരയെ ഭൂമിയിലേക്ക് ആനയിക്കുകയും വൃന്ദാവനത്തില്‍ വച്ച് പൂരയുടെ നര്‍ത്തനം ആസ്വദിക്കുകയും ചെയ്തുവത്രെ. ശ്രീകൃഷ്ണനാണ്‌ പൂരവേല ആരംഭിക്കാന്‍ മുന്‍കൈ എടുത്തത് എന്ന് ഒരു പാട്ടില്‍ പറയുന്നു 6 രാസക്രീഡ: ശ്രീകൃഷ്ണന്‍ ആരംഭിച്ച പൂരവേലയില്‍ ആണും പെണ്ണും ചേര്‍ന്നുള്ള രാസക്രീഡയുടെ അനുസ്മരണങ്ങളാണെന്ന് മറ്റു ചില പാട്ടുകളില്‍ കാണുന്നു 7 വസന്തപൂജ: പൂരമാല ആരംഭിക്കുന്നതിനു മുന്ന് ചൊല്ലാറുള്ള വസന്തപൂജാ വിധിശാസ്ത്രത്തില്‍ പൂരവേലയുടെ ഉത്പത്തി പുരാവൃത്തമടങ്ങിയിരിക്കുന്നു. അതില്‍ പൂരവ്രതവും കാമപൂജയും ദേവലോകത്ത് ആരംഭിച്ചത് വസന്തകാലത്താണെന്നും പൂരം നാളിലാണ്‌ പൂക്കള്‍ കൊണ്ട് മദനരൂപം കുറിക്കേണ്ടതെന്നും ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരമായിരിക്കണം അതെന്നും പാട്ടില്‍ പ്രസ്താവിക്കുന്നു
ചരിത്രം
പൂരക്കളി സംഘകാലം മുതല്‍ക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകള്‍ ഇല്ല. പെരിയാഴ്വാര്‍ എന്ന വിഷ്ണുസിദ്ധന്റെ വളര്‍ത്തുമകളായ ആണ്ടാള്‍ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാര്‍ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാര്‍ഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടര്‍ച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു. പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പില്‍ക്കാലത്തെ വികാസ പരിണാമങ്ങള്‍ ചേര്‍ന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേര്‍ന്നതാവാം.
പൂരവേല