വർഗ്ഗം:22065 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)

ഗവ എച്ച് എസ് എസ് അഞ്ചേരി

സൃഷ്ടികൾ


ഒരു തൈ നടാം... നാളെക്കായ്‌

അയ്യോ ഓടിക്കോ ദാ വരുന്നേ ..ആ പ്രാന്തൻ തോമാച്ചൻ .ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സച്ചിൻ വിളിച്ചു പറഞ്ഞു.അതു കേട്ട് എല്ലാ കുട്ടികളും ഓടി ..ഉം ...പ്രാന്തൻ പൊട്ടൻ എന്തെല്ലാം പേരുകളാ ..സത്യം പറയുന്നവനെ എന്നും എല്ലാ കാലത്തും ഭ്രാന്തനാക്കാനാണ് എല്ലാവർക്കും ഇഷ്ടം . ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കാൻ ഇരിക്കുന്നേയുള്ളു ..തോമാച്ചൻ മനസ്സിൽകരുതി . തോമാച്ചൻ താമസിക്കുന്നത് മകനോടൊപ്പമാണ് .മകൻ തോമസ് ഡോക്ടറാണ് അപ്പനോട് വളരെ സ്നേഹം മകനും മകൾക്കും ഉണ്ടായിരുന്നെങ്കിലും അപ്പന്റെ ചില രീതികളോട് മകന് ഇഷ്ടമില്ലായിരുന്നു.ഏറ്റവും വലിയ ഹൗസിങ്ങ് കൊളനിയായ ഗ്രീൻ ഗാർഡനിലാണ് തോമാച്ചൻ മക്കളുമൊത് താമസിക്കുന്നത്.വലിയ ഹൗസിങ്ങ് കോളനിയാണെങ്കിലും ഒരു വാട്ട പുല്ലുപോലും കാണാനില്ല.തോമാച്ചൻ വീടിന്റെ പുറകിലും മുറ്റത്തും ധാരാളം ചെടികൾ നട്ടു പിടിപ്പിക്കും വെള്ളവും വളവും നൽകും ..പരിപാലിക്കും..ചെടികളോട് സംസാരിക്കും..ചിലപ്പോൾ അവയെ തലോടിയിരിക്കും.ഇതൊന്നും മക്കൾക്കും മരുമക്കൾക്കും ഇഷ്ടമല്ല, മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും . മറ്റുള്ളവരുടെ മുറ്റമെല്ലാം മനോഹരമായ മാർബിൾ കൊണ്ടും പ്ലാസ്റ്റിക് പുല്ലു പിടിപ്പിച്ച പരവതാനി കൊണ്ടും അലങ്കരിച്ചിരുന്നു.പക്ഷെ തന്റെ മുറ്റത്തു മാർബിൾ വിരിക്കാൻ അപ്പൻ സമ്മതിക്കില്ല ഈ കാര്യങ്ങൾ പറഞ്ഞ് അവർ എപ്പോഴു അപ്പനെ കുറ്റപ്പെടുത്തും...ഉപദേശിക്കും ..അപ്പോഴെല്ലാം തോമാച്ചൻ നല്ല മറുപടി തിരിച്ചു പറയും ..നാം അനുഭവിക്കുന്നതെല്ലാം പൂർവികർ കരുതി വച്ചതാണ് ..ഇന്ന് ഈ ഭൂമിയിൽ കാണുന്നതെല്ലാം നമ്മുടേതല്ല , വരും തലമുറയ്ക്ക് കൂടിയുള്ളതാണ് . ഈ മറുപടി എപ്പോഴും ആവർത്തിക്കും.കോളനിയിൽ എവിടെയെങ്കിലും ഒരുതുണ്ട് മണ്ണ് കണ്ടാൽ അവിടെ കിളച്ചു വൃത്തിയാക്കി തൈകൾ വെക്കും...എന്നും ചെന്ന് അവയോട് കിന്നാരം പറയും. ഇതെല്ലാം കണ്ട് മറ്റുള്ളവർ തോമാച്ചനെ ഭ്രാന്തനെന്നു വിളിച്ചു.എന്നാലും ഒന്നും കൂസാതെ തന്റെ മരണം വരെ തോമാച്ചൻ അത് തുടർന്നു. തോമാച്ചന്റെ മരണ ശേഷം കൊടിയ വേനലിൽ നഗരമാകെ ചുട്ടു പഴുത്തപ്പോൾ ,ഒരു പുളിയില തണൽ പോലും കിട്ടാതെ വന്നപ്പോൾ ഗ്രീൻ ഗാർഡനിൽ മാത്രം പൂക്കൾ പൂത്തു ..മുല്ലയുടെയും ലാങ്കിപ്പൂവിന്റെയും ചെമ്പകത്തിന്റെയും സുഗന്ധമുള്ള ഇളം കാറ്റ് തോമസ് ഡോക്ടർക്കും കുടുംബത്തിനും ആശ്വാസമായി.അപ്പന്റെ പ്രവൃത്തിയുടെ ഫലം അവർ അനുഭവിച്ചു.അപ്പന്റെ സത്യം അവർ തിരിച്ചറിഞ്ഞു.തോമസും ഭാര്യയും മക്കളെ കൂടി ചേർത്ത് അപ്പൻ ചെയ്തിരുന്ന പ്രവൃത്തി നാട്ടിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി........ കെസിയ ജോയ് 10 ബി

നമ്മുടെ പ്രകൃതി

വയലും കുന്നും കായലും പുഴകളും നദികളും കൊച്ചു കൊച്ചു പുൽമേടുകളും മരങ്ങളും പൂക്കളും അരുവികളും ജലജന്യ ജീവ ജാലങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി.നിറ വൈവിധ്യത്താലും രൂപ വൈവിധ്യത്താലും എല്ലാത്തിനാലും വ്യത്യസ്തമാർന്നതാണ് നമ്മുടെ പ്രകൃതി . നമുക്ക് ചുറ്റും കാണുന്ന പച്ചപ്പാണ് ഈ പ്രകൃതിയുടെ മുഖം .നാനാ ഭാവങ്ങൾ നിറഞ്ഞ നമ്മുടെ ഈ പ്രകൃതിയുടെ അവസ്ഥ വളരെ വിഷമം നിറഞ്ഞതാണ് വയലും കുന്നുകളും പുഴകളും അങ്ങനെ അനേകം പ്രകൃതി സമ്പത്തുകൾ അപ്രത്യക്ഷമായിരിക്കുന്നു. പുഴകൾ മലിനമായി..സസ്യ സമ്പത്തുകൾ വിരളമായിരിക്കുന്നു.ഇന്നത്തെ നമ്മുടെ പ്രകൃതിയിൽ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.ദിനം പ്രതി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇന്നത്തെ മനുഷ്യ സമൂഹം പരിസ്ഥിതി ദിനം എന്ന ഒരു ദിനത്തിൽ മാത്രമേ പ്രകൃതിയെ ഓർക്കുന്നുള്ളു..ആ ദിവസത്തിൽ മാത്രമേ പ്രകൃതിക്കായി ഒരു തൈ നടുന്നുള്ളു.മനുഷ്യ സമൂഹം അപ്പാടെ മണ്ണിനെ മറന്നു കളഞ്ഞു.പ്രകൃതിയുടെ ആവശ്യം എന്തെന്നറിയാതെ മനുഷ്യർ ജീവിക്കുകയാണ്. നമുക്ക് ജീവിക്കാനുള്ള വായുവും മണ്ണും ആഹാരവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് .മനുഷ്യ സമൂഹത്തിന്റെ നില നില്പിനു് പ്രകൃതിയുടെ പങ്ക് ചെറുതൊന്നുമല്ല . ഈ സത്യം നമ്മുടെ കൊച്ചു മക്കൾക്ക് വരെ അറിയുന്നതാണ് എന്നാലും ആരും അതിനെ മാനിക്കുന്നില്ല.സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം ഓരോരുത്തരും പ്രകൃതിയെ ഇല്ലാതാക്കുന്നു.വർണ ശബളമായ പ്രകൃതി ഇന്ന് മാലിന്യങ്ങൾ നിറഞ്ഞു മുങ്ങിപോയിരിക്കുന്നു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഈ പരിസ്ഥിതി ദിനം മുതൽനമുക്ക് ഏവർക്കും ശ്രമിക്കാം. .... അശ്വതി ഇ.കെ 10 എ


മഴ മഴ മഴ മഴ മഴ വന്നേ

മഴ മഴ മഴ മഴ മഴ വന്നേ ഒരു മഴ ചെറു മഴ പുതിയ മഴ നല്ലൊരു പുള്ളിക്കുടയും ചൂടി മഴയത്തുടെ നടന്നല്ലോ ഞാൻമൂന്നു ചങ്ങാതിമാർ പേക്രോം പേക്രോം തവളകൾ പാടി മീനുകളെല്ലാം തുള്ളിച്ചാടി ഹ ഹ എന്തൊരു മഴയാണിത് നടന്നു രസിക്കാൻ കൊതിയായി .... രോഹിത എം ആർ 3 എ

അപ്പുവും പട്ടവും

അപ്പു കൂട്ടുകാരോടൊപ്പം പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റ് വന്നപ്പോൾ പട്ടം ഉയർന്നു പൊങ്ങാൻ തുടങ്ങി.അപ്പു പിന്നാലെ ഓടി പട്ടമേ നില്ക്ക് നില്ക്ക് ഞാനും വരുന്നു...ഞുൻ നിന്റെ പുറത്തു കയറിക്കോട്ടെ, പട്ടം സമ്മതിച്ചു.അപ്പു പട്ടത്തിൽ കയറി ഉയരത്തിലേക്ക് പറക്കാൻ തുടങ്ങി.അപ്പു ചുറ്റും കണ്ണോടിച്ചു മനോഹരമായകാഴ്ചകൾ.. താഴെ കൊച്ചു കൊച്ചു വീടുകൾ നിറയെ മരങ്ങൾ ഇട തൂർന്നു നിൽക്കുന്നു .മൈതാനത്തു കുട്ടികൾ കളിക്കുന്നത് ചെറുതായി കാണുന്നു.ഹായ് എന്ത് രസം പട്ടം പറന്നു കൊണ്ടിരുന്നു.പെട്ടെന്നൊരു കാറ്റ് വന്നു.പട്ടം താഴെ വീഴാൻ തുടങ്ങി.പട്ടമേ എന്നെ താഴെ ഇറക്ക്.ഞാൻ ഇപ്പോൾ വീഴും, പട്ടം കേൾക്കുന്നില്ലെന്ന് അപ്പുവിന് മനസ്സിലായി.അപ്പു പട്ടത്തിൽ നിന്നും ഒറ്റ ചാട്ടം,താഴെ വീണു.അയ്യോ എഴുന്നേൽക്കാൻ മേലാ....അവൻ ഉറക്കെ നിലവിളിച്ചു.ആളുകൾ ഓടി വന്നു,അവനെ എഴുന്നേൽപ്പിച്ചു.അപ്പു നോക്കുമ്പോൾ പട്ടം നദിയിലൂടെ ഒഴുകി പോകുന്നു അപ്പു മനസ്സിൽ തീരുമാനിച്ചു ഇനി വേണ്ടാത്ത കാര്യങ്ങൾ ചെയ്യില്ല...... ശ്രീഹരി ജി


മൂന്നു ചങ്ങാതിമാർ

ഒരിടത്തു ഒരു കടലുണ്ടായിരുന്നു .ആ കടലിൽ മൂന്നു മീനുകൾ ഉണ്ടായിരുന്നു . മൂന്നു പേരും നല്ല കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർക്ക് ഒരു വിവരം കിട്ടി . അവിടെ മീൻ പിടുത്തക്കാർ വരുന്നു എന്ന് ..അവർ വല്ലാതെ പേടിച്ചു.ഒന്നാമൻ പറഞ്ഞു നാളെ മീൻ പിടുത്തക്കാർ വരില്ലേ ..രണ്ടാമൻ പറഞ്ഞു അഥവാ വന്നാൽ ഞാൻ ഇവിടുന്നു പോകും . മൂന്നാമൻ പറഞ്ഞു വലയിൽ വീണാൽ ഞാൻ ആ വല പൊട്ടിക്കും . അടുത്ത ദിവസം മീൻ പിടുത്തക്കാർ വന്നു.ഒന്നാമനെ അവർ പിടിച്ചു . രണ്ടാമൻ അവിടെ നിന്ന് ദൂരെ പോയി. വലയിലായ മൂന്നാമൻ വല പൊട്ടിച്ചു. അങ്ങനെ കൂട്ടുകാരായ മൂന്നു പേരും മൂന്നു ദിക്കിലായി... താര ഗായത്രി 3 എ

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.