വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
                                        പരിസ്ഥിതി]]
   പരിസ്ഥിതി
         -----------------------
പരിസ്ഥിതി ദൈവത്തിന്റെ വരദാനമാണ്. പരിസ്ഥിതി സംരക്ഷണവും നശീകരണവും കേവലം ഒരു മനുഷ്യന്റെ കൈക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നു. ചിലർ പരിസ്ഥിതിയെ  സംരക്ഷിക്കുന്നു ചിലർ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നു, അതിനാൽ നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതുണ്ട്. 
       മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. കാരണം പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്,  മാത്രമല്ല പരിസ്ഥിതി നമുക്ക് വായു, ജലം, പ്രകാശം, ഭക്ഷണം, തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം പ്രധാനം ചെയ്യുന്നു.
         എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചുവരുന്നു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്തുവാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. പ്രതീക്ഷ കൈവിടാതെ നാം പരിസ്ഥിതി മലിനീകരണത്തിനെതിരാ യും വനനശീകരണത്തിനെതി രായും പ്രവർത്തിക്കേണ്ടതുണ്ട്.
       പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് എന്നോർക്കുക. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്,  ആവാസവ്യവസ്ഥയുടെ ചക്രം നാം നശിപ്പിക്കരുത്, കാരണം ഓരോ ജീവജാലങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അവ പ്രകൃതിയുടെ സമ്പത്താണ്. അത് നശിപ്പിക്കാനുള്ള അവകാശം നമുക്കില്ല. വൃത്തിയും വെടിപ്പുമുള്ള പരിസ്ഥിതി നാം നിലനിർത്തേണ്ടതുണ്ട് കാരണം പരിസ്ഥിതി ശുചിത്വം അനിവാര്യമാണ്. 
     മനുഷ്യന്റെ സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി വ്യതിചലിച്ചു കൊണ്ടിരിക്കുകയാണ്. ഫാക്ടറികളിലും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. വായുമലിനീ കരിക്കപ്പെടുന്നു. ഇതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി നമ്മുടെ ചുറ്റുമുള്ള മലിനീകരണം നാം തന്നെ തടയേണ്ടത് അനിവാര്യമാണ്. 
      വ്യക്തിശുചിത്വ തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വായുമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയേക്കാം. 
        ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായ കാരണങ്ങൾ മൂലം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം ആയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും അവ പരിസ്ഥിതിയെ അടിച്ചേൽപ്പിക്കാതെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാനും  ശ്രമിക്കുക. പൂർവികർ പരിസ്ഥിതിയെ സുരക്ഷിതമായി നമ്മുടെ കൈകളിൽ ഏല്പിച്ചു. നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. ആ പരിസ്ഥിതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി ഏൽപ്പി കേണ്ടതുംനമ്മുടെ തന്നെ ദൗത്യമാണ്. പരിസ്ഥിതി സംരക്ഷണം ഓരോ പൗര ന്റെയും ഉത്തരവാദിത്വമാണ്.
       "പരിസ്ഥിതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ"
               
                                  എന്ന്, 
  മാസ്റ്റർ ആദർശ്.ആർ.എ
     നന്ദിലം,മേക്കേകണ്ണേർ          
    വളാത്താൻകര. പി. ഓ
                            695134
                                       പ്രമാണം:ലേഖനം
                                     പരിസ്ഥിതി സംരക്ഷണം 
                         "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിദേശികൾ പോലും വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം  പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പിന്നിലാണ്.പരിസ്ഥിതിയിൽ നിന്നും നല്ലത് അനുഭവിക്കുക എന്നതിലുപരി തൻെറ സ്വാർഥതാല്പര്യങ്ങൾക്കായി പരിസ്ഥിതിയെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ആധുനിക മനുഷ്യനെ കീഴടക്കിയിരിക്കുന്നത്. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കിയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ ഇന്ന് ആധുനിക ലോകം ഏറെ മുന്നിലാണ്. എന്നാൽ ഈ പരിസ്ഥിതി തൻ്റേതു മാത്രമല്ല വരും തലമുറയ്ക്കുള്ളതുകൂടിയാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നില്ല. പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലം നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നു.പരിസ്ഥിതിയെ പൂജിച്ചും സംസ്കാരം സംരക്ഷിച്ചും തനത് പൈതൃകം നിലനിർത്തിയും ജീവിച്ച മഹാരഥന്മാരെ ചരിത്രത്തിൻ്റെ ഏടുകളിൽ   നമുക്ക് ദർശിക്കാനാകും.അവർ കാത്തുസൂക്ഷിച്ച് തലമുറകളിലൂടെ കൈമാറി ഇന്ന് നമ്മുടെ മുന്നിൽ എത്തി നില്ക്കുന്ന ഈ പരിസ്ഥിതിയ്ക്ക് ഒരു കോട്ടവും വരാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണ്. 
                               പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചുതുടങ്ങിയത് എന്നാൽ ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ വിവരണം ചെയ്ത്, അത് നടന്നു എങ്കിലും ഭൂരിഭാഗം ആളുകൾക്കും ആ വൃക്ഷതൈയുടെ തുടർന്നുള്ള സംരക്ഷണത്തിന് ഭാഗമാകാൻ താല്പര്യമില്ല എന്നതു മാത്രമല്ല ആ ദിവസത്തെ പ്രധാന ആശയം ശരിയായ രീതിയിൽ മനസിലാക്കുന്നില്ല എന്നതാണ് സത്യം. 
                        "മലരണിക്കാടുകൾ തിങ്ങി   വിങ്ങി
                          മരതകകാന്തിയിൽ മുങ്ങി മുങ്ങി "

എന്ന് 'രമണനി'ൽ കവി ഗ്രാമഭംഗിയെക്കുറിച്ച് വളരെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു. കാലംചെല്ലുംതോറും പരിസ്ഥിതിയെക്കുറിച്ചുള്ള കവിഭാവനയ്ക്കും മാറ്റം വന്നിരിക്കുന്നു.

      "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? "   എന്നാണ് വൈലോപ്പിള്ളി ചോദിക്കുന്നത്. "മലിനമായ ജലാംശയം അതിൽ മലിനമായൊരു ഭൂമിയും".വളരെ ശ്രദ്ധേയമാണ് ഈ വരികൾ.ഒരുകാലത്ത് മലരണിക്കാടുകൾ നിറഞ്ഞ നമ്മുടെ പരിസ്ഥിതിയിൽ മലിനമായൊരു അന്തരീക്ഷമാണ് ഇന്നു കാണാനാകുന്നത്. ചതുപ്പുനിലങ്ങളും വയലുകളും ജലാംശയങ്ങ ളും നികത്തി അത്യുന്നതങ്ങളായ കെട്ടിടങ്ങൾകൊണ്ട് ഭൂമിയെ ശ്വാസം മുട്ടിയ്ക്കുകയാണ് മനുഷ്യർ. കുന്നുകളുടെയും കാവുകളുടെയും കണ്ടൽവനങ്ങളുടെയും സ്ഥാനത്ത് നമുക്കിന്ന് കാണാനാകുന്നത് ബഹുനിലകെട്ടിടങ്ങളും വൻമാളികകളുമാണ്.
                               ഒരുകാലത്ത് പൊന്നു വിളയിക്കുന്ന നെൽപാടങ്ങളും ആകാശത്തോട് അഭിമുഖം നടത്തുന്ന കുന്നുകളും കളകളം പാടി പതഞ്ഞൊഴുകുന്ന തോടുകളും നിറഞ്ഞ് മനോഹരമായിരുന്നു നമ്മുടെ പരിസ്ഥിതി. മനുഷ്യൻ തൻെറ കീശ നിറയ്ക്കാൻ വേണ്ടി നടത്തുന്ന പ്രയത്നങ്ങൾക്കിടയിൽ സ്വയം ഉരുകിത്തീരുകയാണ് പരിസ്ഥിതി. മനുഷൻെറ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് വൻകിടവ്യവസായങ്ങൾ അനിവാര്യമാണ് .എന്നാൽ നാം അതൊരിക്കലും പരിസ്ഥിതിയ്ക്ക് ക്ഷതമേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതി അമ്മയാണ്. ആ അമ്മയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് മക്കളായ നാമാണ്.  ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ ചുറ്റുപാടും വലിച്ചെറിയാതെ അവരവരുടെ വീട്ടിൽ തന്നെ സംസ്കരിക്കണം. പുഴകളെയും മരങ്ങളെയും കുന്നുകളെയുമെല്ലാം നാം സംരക്ഷിക്കണം. മനുഷ്യനുൾപ്പെടെയുളള എല്ലാ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ ചിന്താശേഷിയുളള മനുഷ്യൻ മാത്രമാണ് പരിസ്ഥിതിക്കെതിരായി പ്രവൃത്തിക്കുന്നത്. ഈ പരിസ്ഥിതി മനുഷ്യൻേറതു മാത്രമല്ല,മറ്റു ജീവജാലങ്ങൾക്കും നമ്മെപോലെതന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട്.  നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റു ജീവജാലങ്ങളുടെയും വരും തലമുറയുടെയും സംരക്ഷണവും നിലനില്പും ഉറപ്പുവരുത്തികൊണ്ടുളളതാവണം. വൈവിധ്യമാർന്ന ജൈവശേഖരണത്തിൻ  മേൽ കടന്നാക്രമണംനടത്തുന്ന ഏക ജീവി വർഗ്ഗം മനുഷ്യരാണ്. മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനും വനനശീകരണം തടയാനും നാം തയാറാകണം. മലിനമായ ജലാശയങ്ങൾ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഇനി അവശേഷിക്കുന്ന മലകളെയും വയലുകളെയും ജലാശയങ്ങളെയും പ്രകൃതിയുടെ ശ്വാസകോശമായ കാടുകളെയും തണ്ണീർത്തടങ്ങളെയും നാം സംരക്ഷിക്കണം. പ്രകൃതിയോട് ക്രൂരത കാട്ടുന്നവരുടെ മുന്നിൽ 'അരുത്' എന്ന ശബ്ദമുയർത്താൻ നമുക്ക് കഴിയണം. അവരുടെ പ്രവൃത്തികൾക്ക് തടയിടണം. നാം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ജൈവശേഖരത്തിൻ്റെ കലവറയായ ഈ പരിസ്ഥിതിയെ സംരക്ഷിക്കാനാകൂ. ഞങ്ങളുടെ പുഴകളെ നശിപ്പിക്കരുത്, ഞങ്ങളുടെ വയലുകളെ നികത്തരുത്, ഞങ്ങൾക്ക് ശുദ്ധമായ പ്രാണവായുവും നല്ലവെള്ളവും  വേണം എന്ന് ഒറ്റക്കെട്ടായി 

പറഞ്ഞുകൊണ്ട് നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.

                                                                അലീന. എസ്. എസ് 
                                                                   7 A
                               പ്രമാണം:ലേഖനം
                                                    പ്രകൃതി
       മലകളും പുഴകളും കാടുകളും നെൽപ്പാടങ്ങളും കൊണ്ട് സമ്പന്നമായിരുന്ന നമ്മുടെ പ്രകൃതിയിൽ നിന്ന് ഇന്ന് ഇവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അത്യാർത്തിയും സ്വാർത്ഥതയുമാണ് ഇതിനെല്ലാം കാരണം. മലകൾ ഇടിച്ചും പുഴകൾ നികത്തിയും കാടുകൾ വെട്ടി നശിപ്പിച്ചും ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും പടുത്തുയർത്തി. പരിസ്ഥിതിക്ക് കോട്ടം വരുത്തിയതിന്റെ ഫലങ്ങൾ നാം കഴിഞ്ഞ കാലങ്ങളിൽ കണ്ടിരുന്നു. മഹാപ്രളയങ്ങൾ വരുമ്പോൾ അതിന്റെ കാരണങ്ങളും പ്രതിവിധി കളും ചർച്ച ചെയ്യുന്ന പൊതു സമൂഹം ദുരന്തത്തിൽ നിന്ന് കരകയറുമ്പോൾ കഴിഞ്ഞ തെല്ലാം മറക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. 
     അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാം പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ കാണിക്കുന്ന അലംഭാവം. രോഗ പ്രതിരോധത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പരിസര ശുചിത്വം. അതിന് നാം എത്ര പ്രാധാന്യം നൽകുന്നു എന്ന് നമ്മുടെ പരിസരം വീക്ഷിച്ചാൽ നമുക്ക് മനസിലാകും.
'                    എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം' എന്ന് ചങ്ങമ്പുഴ പാടിയ മലയാള നാട്ടിൽ ഇന്ന് എവിടെ തിരിഞ്ഞ് നോക്കിയാലും
' നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്, മാലിന്യങ്ങൾ വലിച്ചെറിയരുത് ' എന്ന മുന്നറിയിപ്പും അതിന്റെ ചുവട്ടിൽ തന്നെ മാലിന്യ കൂമ്പാരങ്ങളും കാണാം. ഇതിനെല്ലാം ആരാണ് ഉത്തരവാദികൾ? 
        ചൈനയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഉടലെടുത്ത ഒരു ചെറു വയറസ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭീതി പരത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ നാം ഒറ്റക്കെട്ടായി നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് എല്ലായിടത്തും പ്രശംസിക്കപ്പെടുന്നു. അത്രമേൽ നല്ലൊരു ഭരണ സംവിധാനവും അത് അക്ഷരം പ്രതി അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സമൂഹവും ഉള്ളപ്പോൾ കവികൾ പാടുന്നതു പോലെ സമത്വ സുന്ദരമായ ഒരു കേരളം കെട്ടിപ്പടുക്കാൻ നമുക്കാവും എന്നതിന് സംശയമൊന്നുമില്ല.
      ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് പല തരം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പലതും പഠിക്കുവാനുള്ള അവസരം കിട്ടി. നിയമ വ്യവസ്ഥകളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്നവർക്ക് നിയമപാലകർ നൽകിയ ബോധവൽക്കരണം ഏറെ പ്രശംസനീയമാണ്. സുശക്തമായ ഒരു ഭരണ സംവിധാനത്തിൻ കീഴിൽ
സ്വജീവനും കുടുംബവും
മറന്നുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ആരോഗ്യ
പ്രവർത്തകരുടേയും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടേയം എല്ലാം അവസരോചിതമായ പ്രവർത്തനങ്ങൾ കൊണ്ടാണ് നമുക്ക് ലോകത്തിനു മുന്നിൽ മാതൃകയാകാൻ സാധിച്ചത്.
    ഒത്തൊരുമയോടെയുള്ള പ്രവർത്തന ഫലമായി വളരെ താമസിയാതെ തന്നെ ഈ വിപത്തിനെ നാം അതി ജീവിക്കും. 

' എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകില്ല ' എന്ന ഒരു കൂട്ടർ നമുക്കിടയിൽ എപ്പോഴും ഉണ്ടാകും. അക്കൂട്ടരെ നന്നാക്കാൻ നമ്മുടെ നിയമ പാലകരുടെ വിട്ടു വീഴ്ച ഇല്ലാത്ത പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകണം. എന്നാൽ മാത്രമേ പരിസര മലിനീകരണമെന്ന മഹാ വിപത്തിനെ നമുക്ക് നേരിടാനാകൂ. അതു പോലെ തന്നെ ഇന്ന് നമ്മുടെ നാട്ടിൽ നടപ്പിലാക്കിയിരിക്കുന്ന സമൂഹ അടുക്കള എന്ന പദ്ധതിയും എന്നെ ഏറെ ആകർഷിച്ചു. വിശന്നിരിക്കുന്നവർക്ക് അന്നം എത്തിക്കുന്ന ഈ പദ്ധതി തുടർന്നു കൊണ്ടുപോകുകയാണെങ്കിൽ അത് രോഗമുക്തിയ്ക്ക് ശേഷവും നീളുന്ന കരുതലിന്റെ, ഈ കാലയളവിൽ നമ്മൾ പഠിച്ച പാഠങ്ങളുടെ അടയാളപ്പെടുത്തൽ കൂടി ആയിരിക്കും. ഈ ലോക്ക് ഡൗൺ കാലാവധിക്കു ശേഷം ഓരോ വീട്ടിൽ നിന്നും ഓരോ ഭക്ഷണ ശാലകളിൽ നിന്നും നിശ്‌ചിത എണ്ണം ഭക്ഷണപ്പൊതികൾ സമാഹരിച്ച് വിശക്കുന്ന വർക്ക് എത്തിക്കുന്ന പദ്ധതി ആവിഷ്കരിക്കുന്നതും ഉചിതമായിരിക്കും. നമ്മുടെ സാമൂഹികജീവിതം പലയാവർത്തി പുതിയ ക്രമങ്ങളെ തേടികൊണ്ടേയിരിക്കുമ്പോൾ,അത്ഭുതകരമാംവണ്ണം എല്ലാ ചർച്ചകളും ഒരു രോഗത്തിൽ തന്നെ എത്തിനിൽക്കുമ്പോൾ, ആ രോഗം നമ്മൾ ശരിയെന്ന് കരുതിപോന്നിരുന്ന എല്ലാ ഘടനകളേയും കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുമ്പോൾ സുരക്ഷ സ്വയം കൈവരിക്കുക എന്നതും രോഗവ്യാപനത്തിനുള്ള പഴുതുകൾ ഇല്ലാതാക്കുക എന്നതും ചരിത്രപരമായ ഒരു ഉത്തരവാദിത്വമാണ്. അതിൽ നിന്ന് ഒളിച്ചോടാൻ പഴുതില്ല, കാരണം ആ ഒളിച്ചോട്ടം അതിജീവനത്തിൽ നിന്ന് തന്നെ ആയിരിക്കും.

                                                                                          Sravan.G.S, Std VIII D
    
         പ്രമാണം:വായനാ കുറിപ്പ്
                                          നമ്മുടെ പരിസ്ഥിതി
           പരിസ്ഥിയെന്നാൽ  പാടങ്ങൾ, ചതുപ്പുകൾ, കാടുകൾ, മരങ്ങൾ, കുന്നുകൾ, പാറകൾ, ഇതൊക്കെയാണ്. ഇതൊക്കെയുള്ള പരിസ്ഥിതിയാണ് നമ്മുടെ ഭൂമിയെ മനോഹരമാക്കിത്തീർക്കുന്നത്. എന്നാൽ നമ്മൾ ആ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. നമ്മൾ ആ മനോഹരമായ നമ്മുടെ ഭൂമിയെ നശിപ്പിച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു.                              
               പരിസ്ഥിതി നശീകരണമെന്നാൽ പാടം നികത്തൽ,  കാടുകളും, മരങ്ങളുമെല്ലാം വെട്ടിനശിപ്പിക്കൽ,  ജലാശയങ്ങളിൽ ഒഴുക്കിവിടുന്ന മാലിന്യങ്ങൾ, വാഹനങ്ങളിൽനിന്നും, ഫാക്ടറികളിൽനിന്നും, വരുന്ന പുകമൂലമുള്ള അന്തരീക്ഷമലിനീകരണങ്ങൾ. ഇവയെല്ലാം നമ്മളും പരിസ്ഥിതി സംരക്ഷകരും നിരന്തരം   ചർച്ച ചെയ്യുന്ന ചർച്ചാവിഷയങ്ങളാണ്. പരിസ്ഥിതി എന്ന പദം തന്നെ ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.  പരിസ്ഥിതി ഏറെ വെല്ലുവിളികൾനേരിടുന്നതാണ് ഇതിനു കാരണം .                 പരിസ്ഥിതിമലിനീകരണത്തെക്കുറിച്ചും, ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും നമുക്ക്  മനസിലാക്കാം. മനുഷ്യനിലനിൽപ്പിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ ഭാഗമാണെന്ന് മനസിലാക്കി തുടങ്ങിയതുകൊണ്ട് പല പരിസ്ഥിതി സംരക്ഷകരും രംഗത്തേക്കുവന്നു. വിദ്യാലയങ്ങളുടെയും  ആരോഗ്യ കേന്ദ്രങ്ങളുടെയും,  സംഘടനകളുടെയും,  കൂട്ടായ്മകളുടെയും, സഹായത്തോടുകൂടി ഒരുപരുതി വരെ  പരിസ്ഥിതി പ്രശ്നങ്ങൾ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. നമ്മളാരും തന്നെ നമ്മുടെ മനോഹരമായ പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ പാടില്ല.  
                നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്താൽ അത് നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. പരിസ്ഥിതി ഉണ്ടെങ്കിലേ നമ്മൾ ഒള്ളു എന്ന കാര്യം നമ്മൾ മനസിലാക്കേണ്ടയൊന്നാണ്. അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും, പരിപാലിക്കുകയും, ചെയ്യുക. ഇതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമ.                   
                                                                   
                                                                                അമൃത. എം. പി   VllA
      പ്രമാണം  കവിത  
                                         പ്രകൃതീ..... മനോഹരീ....
 
                       കുളിരണിയും ചോലകളും  തളിരണിയും വയലേലകളും  എങ്ങോ പോയ്‌ മറയുന്നു  
    വിണ്ടുകീറിയ ജലാശയങ്ങൾപോൽ 
മാനവ ഹൃത്തും  പിളർന്നീടുന്നു  സ്നേഹ  വിശോസങ്ങൾ തകർന്നീടുന്നു അകന്നുപോയ് ബന്ധങ്ങൾ  പച്ചപ്പുകളും  കുളിരോളങ്ങൾ  തൻ  സ്വരഭംഗിയും  കുളിരിളം തലോടലും  ഹൃദയത്തെ  ആർദ്രമാക്കിടട്ടെ.......  
 
നാളെ ഒരു സുന്ദരകാലം  വന്നേക്കാം കാത്തിരിക്കാം നല്ല നാളേക്കായ് 
                                                                               മീനാക്ഷി. എ. എസ്‌. ദിവാകർ  7 A