വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.