വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=4 }} പ്രകൃതി നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പ്രകൃതി നമ്മുടെ അമ്മയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ വർത്തമാനകാലത്തു നമ്മൾ മനുഷ്യർ സംരക്ഷിക്കുന്നതിന് പകരം പ്രകൃതിയെ വളരെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. സൂക്ഷിച്ചു നോക്കിയാൽ കാണാം പ്രകൃതിയുടെ സൗന്ദര്യവും ഭംഗിയും എല്ലാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ആണ് നമ്മൾ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതിയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയാൽ നമുക്ക് അതിന്റെ ഗുണങ്ങളും പ്രയോജനങ്ങളും എല്ലാം അറിയാൻ പറ്റൂ.

മനസ്സറിഞ്ഞ് ഒന്ന് ശ്രദ്ധിച്ചാൽ പിന്നെ അതിൽ നിന്ന് അകലെ നമ്മുടെ മനസ്സ് തയ്യാറാകില്ല. പ്രകൃതിയോടിണങ്ങുന്ന നിശബ്ദമായ ഒരു സ്ഥലത്ത് പോയെന്ന് കാഴ്ച കൊല്ലുന്നതിനേക്കാൾ വേറെ സുഖം എവിടെ നിന്ന് കിട്ടും? അനുഭവിക്കാൻ പറ്റുന്ന എല്ലാ സുഖസൗകര്യവും പ്രകൃതിയിൽ തന്നെയുണ്ട്. എന്നാൽ പ്രകൃതിയുടെ ഗുണങ്ങൾ ഉപയോഗങ്ങളും എല്ലാം കാത്തുസൂക്ഷിക്കണം മനുഷ്യൻ ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനായി പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ അടുത്ത തലമുറകൾക്ക് അടുത്ത തലമുറയ്ക്കുവേണ്ടി നമ്മൾ നമ്മുടെ പ്രകൃതിയെ കാത്തുസൂക്ഷിക്കണം
Anuja
6B VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ കവിത ലേഖനം