വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 18 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2011 ൽ സ്കൂളിൽ ആരംഭിച്ചു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ ഉണ്ട്. എസ്. പി. സി. പദ്ധതി കേഡറ്റുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് പ്രവർത്ഥിക്കുന്നു. എഴുത്തു പരീക്ഷയുടെയും കായിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും 22 ആൺ കുട്ടികളെയും 22 പെൺകുട്ടികളെയും തെരഞ്ഞടുക്കുന്നു. 2 വർഷമാണ് കേഡറ്റുകളുടെ പരിശീലന കാലയളവ്. മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, എക്സൈസ്, പോലീസ്, തദേശ സ്വയംഭരണം മുതലായ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എസ്. പി. സി. പദ്ധതി കുട്ടികളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. Friends at home, Nature Camp, ശുഭ യാത്ര മുതലായ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പി. റ്റി. പരേഡും പരിശീലനങ്ങൾ ക്ക് ശ്രീ ജോർജ്ജ് കുട്ടി, ശ്രീമതി മേരി ഹെലൻഎന്നിവർ നേതൃത്വം നൽകുന്നു. സി. പി. ഒ. ആയി ശ്രീ. ശ്രീരാജും, എ.സി.പി.ഒ. ആയി ശ്രീമതി. പ്രസീദയും സേവനമനുഷ്ടിക്കുന്നു. എസ്. പി. സി. കേഡറ്റുകൾക്കായി 3 ദിവസം വീതമുള്ള ഒാണം, ക്രിസ്തുമസ്, മധ്യവേനൽ അവധി ക്യാമ്പുകൾ നടത്തപ്പെടുന്നു. സീനിയർ കേഡറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർ 5 ദിവസത്തെ ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നു. 2017-18 ലെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 15 കേഡറ്റുകൾക്ക് എല്ലാവിഷയങ്ങൾക്കും A+ ലെഭിച്ചു. എല്ലാ വർഷവും തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കുന്നതിനായി സീനിയർ കേഡറ്റുകളിലെ രണ്ടു കേഡറ്റിനെ തെരഞ്ഞെടുത്തയയ്ക്കുന്നു.

ഗാന്ധി ജയന്തി ദിനത്തിൽ എസ്.പി. സി കേ‍ഡറ്റുകൾ കുന്നത്തൂർ ഹോമിയോ ആശുപത്രി വൃത്തിയാക്കുന്നു
കൊല്ലം റൂറൽ ജില്ലയിലെ ക്വിസ്സ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഗോകുൽനാഥും അർച്ചനയും റൂറൽ എസ്. പി ബി. അശോകൻ സാറിൽ നിന്നും ഏറ്റു വാങ്ങുന്നു.