വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 26 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NCC (National Cadet Crops) ഇന്ത്യയിലെ യുവജന സംഘടനയാണ്.രാജ്യത്തെ യുവാക്കൾക്കിടയിൽ അച്ചടക്കവും നേതൃഗുണവും വള‍‍ർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന സന്നദ്ധസംഘടനയാണിത്.കേരളത്തിൽ സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് എൻ സി സി യിൽ ചേർന്ന് പ്രവർത്തിക്കാം.ഇത് വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം, ദേശസ്നേഹം,നേതൃഗുണം എന്നിവ വളർത്തുന്നു.സാഹസിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനത്തിനും എൻ സി സി വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നുണ്ട്.

വി എം സി ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ 1961 ൽ ആണ് എൻ സി സി യൂണിററ് ആരംഭിക്കുന്നത്.100 ഹൈസ്കൂൾ കുട്ടികൾക്കാണ് സ്കൂൾ എൻ സി സി യൂണിററിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്.കാലിക്കററ് യൂണിവേഴ്സിററി ആസ്ഥാനമായി പ്രവർത്തിക്കുന്ന 99 .കേരള ബററാലിയൻെറ കീഴിലാണ് ഈ യൂണിററ് പ്രവർത്തിക്കുന്നത്.

ഡ്രിൽ,ആയുധ പരിശീലനം,മാപ് റീഡിംഗ്,വ്യക്തിത്വ വികസനം തുടങ്ങി നിരവധി മേഖലകളിൽ ട്രൈനിംഗ് പ്രോഗ്രാമുകൾ സ്കൂൾ യൂണിററിന് കീഴിൽ നടത്തിവരുന്നു.അസോസിയേററ് എൻ സി സി ഓഫീസർ കെ രാജീവൻ ആണ് വി എം സി എൻ സി സി യൂണിററിൻറെ ‍ചുമതല വഹിക്കുന്നത്.