വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/സ്നേഹക്കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്നേഹക്കൂട് | color=3 }} <center> കേൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹക്കൂട്

കേൾക്കണോ കേൾക്കണോ കൂട്ടുകാരേ
കോവിഡ് കാലത്തെ പഠന തന്ത്രം
കേൾക്കണം കേൾക്കണം കൂട്ടുകാരേ എല്ലാം വിശദമായ് കേട്ടിടേണം
അക്ഷരവൃക്ഷം ഒരുങ്ങിയല്ലോ കൂട്ടുകാരെല്ലാം ഒത്ത് ചേർന്ന്
സമൂഹ വ്യാപനം മറികടക്കാൻ
ഭവനത്തിൽ തന്നെ പoനമാണേ

പ്രകൃതിയിൽ നിന്ന് പാഠമുൾകൊണ്ട്
ശുചിത്വം ജീവിത ചര്യയാക്കി
മാമൂലുകളെല്ലാം തൂത്തെറിഞ്ഞ്
നാടിൻ്റെ നന്മയ്ക്കായ് ഒത്തു ചേർന്നു
ഓഖി സുനാമി,നിപ്പയുമായി
ധര പ്രളയത്തിൻ താണ്ഡവമാടിയപ്പോൾ
മനുഷത്വമുള്ള മനുഷ്യരെല്ലാം
അധിജീവനത്തിൻ മതില് തീർത്തു
കേട്ടറിയാത്തവൻ കണ്ടറിയാത്തവൻ കൊണ്ടറിയാത്തവൻ എന്നു ചൊല്ലി
ശ്വാസകോശത്തിൽ വിലങ്ങ് തീർത്ത്
മരണനിരക്ക് കുതിച്ചു പാഞ്ഞു
ആതുര സേവന സന്നദ്ധരായ്
വെള്ളരിപ്രാവുകൾ പറന്നുയർന്നു
നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായ്
സ്നേഹക്കൂടുകൾ ഊയലാടുന്നു
എണ്ണയും പുകയും അകന്ന്പോംവായുവിൽ
ഹരിതസ്വപനങ്ങൾക്ക് നിറം പകരുന്നു
മനുഷ്യ വ്യാപനം മുറിച്ച് മാറ്റി കൊണ്ട്
കൊറോണ സംഹാര ന്യത്തമാടുന്നു
വായുവും വെള്ളവും ജീവജാലങ്ങളു
പക്ഷിമൃഗാദികൾ മത്സ്യസമ്പത്തും
ആശങ്കമാം ചുറ്റുപാടിൽ.
മഹാവിപത്തിൻ മാരിവിതയ്ക്കുന്നു
ആഗോള വായു അണുവിമുക്തമാക്കാൻ
ആകാശകോട്ട കെട്ടുന്ന മാനവൻ
പകച്ച് പരസപരം അകലം പാലിച്ച കൈകൾ വീണ്ടും കഴുകി തുടയ്ക്കുന്നു
മാലിന്യ സംസ്കരണ നിർമ്മാർജ്ജനത്തിനായ്
മർത്യൻ പ്രകൃതിക്ക് ചൂഷകരായപ്പോൾ
അധിജീവനത്തിൻ്റെ തിരിച്ചറിവ് നേടി
ഹരിതകഞ്ചുകം പ്രകൃതിയണിയുന്നു
ഹരിത സസ്യങ്ങൾ നട്ടുവളർത്തണം
അക്ഷരത്തിലൂടറിവ് കൊയ്യണം
വീട്ടിലിരുന്ന് വീവേകമോടെ
നമുക്കന്യജീവനും ധന്യമാക്കാം
കേൾക്കണോ കേൾക്കണോ കൂട്ടുകാരെ
കൊറോണ കാലത്തെ പംന തന്ത്രം
കേൾക്കണം കേൾക്കണം കൂട്ടുകാരെ എല്ലാം വിശദമായി കേട്ടീടേണം.


ശ്രീമതി.പ്രമീള
ഹൈസ്കൂൾ മലയാളം അധ്യാപിക വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത