വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 19 വായന ദിനം

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.


സ്വാതന്ത്ര്യ ദിനം

76-ാ൦ മത് സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ ബഹുമാനപ്പെട്ട എച്ച് എം ത്രിവർണ്ണ പതാക ഉയർത്തി തുടർന്ന് കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു മധുര വിതരണം ചെയ്തു.

     സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ല്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള മോഡലുകളുടെ നിർമ്മാണം എന്നിവ നടന്നി.

സെപ്തംബർ 5 അധ്യാപക ദിനം

  അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന്  ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.