വടക്കുംപാട് എച്.എസ്.എസ് പാലേരി

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16069 (സംവാദം | സംഭാവനകൾ) ('{{PU|Vadakkumpad HSS Paleri}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വടക്കുംപാട് എച്.എസ്.എസ് പാലേരി
വിലാസം
പാലേരി
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
24-11-201616069



കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂള്‍, പാലേരി എന്ന പേരില്‍ അറിയപ്പെടുന്നു.

ചരിത്രം

1959 ല്‍, അതു വരെ ഒരു എലിമെന്ററി സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1959 - 1984 ഗംഗാധരന്‍ നായര്‍ സി
1984 - 1997 ബാലകൃഷ്ണന്‍നായര്‍ പി
1997 - 1999 എ കെ പത്മനാഭന്‍
1999 - 2002 എം കെ കുഞ്ഞനന്തന്‍
2002 - 04 വി ശ്രീധരന്‍
2004 - 2011 ശങ്കരന്‍ കെ
2011 - 16 ത്രേസ്യ. കെ. ടി
2016 ഏപ്രില്‍ 1 - 2016 മൊയ് 31 സ്കറിയാ വര്‍ഗീസ്
2016 ജൂണ്‍ 1 ....... ശോഭന. സി. കെ

പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍

  • വി വി ദക്ഷിണാമൂര്‍ത്തി - മുന്‍ എം എല്‍ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍
  • എ കെ പത്മനാഭന്‍ - മുന്‍ എം എല്‍ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജര്‍
  • കെ വി രാഘവന്‍ - മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
  • ഒ കുഞ്ഞിക്കണ്ണന്‍ - മുന്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി