ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK)

             ആനിമേഷൻ   സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്. അനിമേഷൻ ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്റ്റ്വെയ൪ ഉപയോഗിച്ച് തയാറാക്കി. റ്റുപിയിൽ അനിമേഷൻ തയാറാക്കുന്നതിനുള്ള ചിത്രം png ഫോ൪മാറ്റിൽ തയാറാക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടു. പുകയില വിരുദ്ധ പ്രചാരണം, റോഡ് സുരക്ഷ എന്നിവ GIMP, Inkscape, TupiTube എന്നീ  സോഫ്റ്റ്വെയ൪ ഉപയോഗിച്ച്  കൊച്ചു അനിമേഷൻ സിനിമകൾ തയാറാക്കി.

24-07-2019_07-08-2019 SCRATCH

    പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു .    SCRATCH - 2  ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി .

18-09-2019_24-10-2019 MALAYALAM COMPUTING AND INTERNET

MALAYALM TYPING :    മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ   എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .പിന്നീട് ടൈപ്പ്‌ചെയ്ത എല്ലാ  ഡാറ്റകളും  ഒരു ഫോൾഡറിലാക്കി MY  MAGAZINE എന്ന പേരുനല്കി . KITE MISTRESS മാരുടെ സഹായത്തോടെ വേണ്ടുന്ന കറക്ഷനുകൾ നടത്തിയതിനു ശേഷം FONTSIZE , LINESPACING, HEADER, FOOTER, FOOTNOTE , ENDNOTE, എന്നിവയെല്ലാം ക്രമപ്പെടുത്തിയതിനുശേഷം മാഗസിൻ കൂടുതൽ കളർഫുൽ ആക്കുന്നതിനായി WATER MARK ഉൾപ്പെടുത്തി  FONT EFFECT ഇൽ നിന്നും ആവശ്യമായ കളർ നൽകി .പിന്നീട് രചനകൾ നൽകിയ കുട്ടികളുടെയും അദ്ധ്യാപകരുടെയും ഫോട്ടോയും പേരും നൽകി   .ഓരോ പേജിനും ആവശ്യമായ ഫോര്മാറ്റിംഗ് നടത്തി .ശേഷം മാഗസിൻ കൂടുതൽ ആകർഷകമായി . PAGE BREAK ആഡ് ചെയ്തതിനു ശേഷം INDEX പേജും തയ്യാറാക്കി .  പിന്നീട് മാഗസിൻ ആകർഷകമായ "മഴവില്ലിൻ കൈകൾ നീട്ടുമ്പോൾ " എന്ന പേരുനല്കി പേരിനോട് സദൃശ്യമായ ചിത്രം നൽകി ഫ്രന്റ് പേജും ഡിസൈൻ ചെയ്തു . അവനമായി മാഗസിൻ PDF ഫോര്മാറ്റിലേക്കുമാറ്റി. ശേഷം LK കുട്ടികളും അദ്ധ്യാപകരും മാനേജരും പി. ടി . എ . അംഗങ്ങളും കുടി മാഗസിൻ ഉദ്ഘാടനം നടത്തി . പിന്നീട് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്തു .     
    INTERNET:-  പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി ബന്ധപ്പെട്ട നിരവധി വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് ഇന്റെർനെറ്റിനെ നാം ആശ്രയിക്കാറുണ്ട് . ശെരിയായ സെർച്ചിങ് രീതികൾ വിവരശേഖരണത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നു . ഇന്റെർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാന ആശയങ്ങളും സെർച്ചിങ് എളുപ്പമാകുന്നതിനുള്ള ചില രീതിയുമാണ് ഈ സെക്ഷനിൽ പരിചയപ്പെട്ടത് . ഇന്റർനെറ്റിന്റെ അടിസ്ഥാനാശയങ്ങളെ കുറിച്ച ധാരണ നേടുന്നതിനും ശെരിയായ  രീതിയിലുള്ള സെർച്ചിങ് പരിശീലിക്കുന്നതിനും കഴിഞ്ഞു .

30-10-2019_20-11-2019 MOBILE APP 27-11-2019_01-01-2020 PYTHON AND ELECTRONICS 09-01-2020_22-01-2020 ROBOTICS 29-01-2020_06-02-2020 HARDWARE