ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ജീവിത വിശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിത വിശുദ്ധി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിത വിശുദ്ധി

മാലിന്യങ്ങൾ നിറഞ്ഞ വഴികളിലൂടെയാണ് അമൽ പതിവുപോലെ സ്കൂളിൽ നിന്നും എത്തിയത്. കോളനിയുടെ വീഥികളിൽ അവിടവിടങ്ങളിലായി വെള്ളം തങ്ങിനിൽക്കുന്നതായി കണ്ടു. സ്ഥിരമായ കാഴ്ചയായതിനാൽ അമലിനു പുതുമയൊന്നും തോന്നിയില്ല.

വീട്ടിൽച്ചെന്നു പതിവുപോലെ സ്കൂൾബാഗ് ഒരുവശത്തേയ്ക്കു എറിഞ്ഞു. അതിനു അന്നും 'അമ്മ അവനെ ശകാരിച്ചു. അമലിന്റെ അച്ഛൻ രോഗംബാധിച്ചു കിടപ്പിലാണ്. ചേരിയിലെ വീടുകൾ തിങ്ങിനിറഞ്ഞതാണ് .രോഗം വരാൻ ഇതിലും വലുതൊന്നും വേണ്ട. അമൽ വളരെ വൃത്തിഹീനമായാണ് പെരുമാറിയിരുന്നത്. ആഹാരത്തിനുമുന്പ് കൈകഴുകുന്ന ശീലമേ അവനില്ല. അതിനാൽ 'അമ്മ അവനെ ഇപ്പോഴും ഒരിടത് ഒരിടത് ശകാരിക്കാറുണ്ട്. ഒരുദിവസം രാത്രി അവന്റെ അച്ഛന് രോഗം മൂർച്ഛിച്ചു." അമൽ വേഗം പോയി കുറച്ചു വെള്ളമെടുത്തിട്ടു വരൂ "'അമ്മ അവനോടു പറഞ്ഞു. അവൻ അടുക്കളയിലെ പാത്രങ്ങളിൽ നോക്കി. നിർഭാഗ്യമെന്നു പറയട്ടെ ഒരു തുള്ളി വെള്ളംപോലും ഇല്ലായിരുന്നു .

പെട്ടെന്ന് അവൻ അടുത്തുള്ള പുഴയിലേക്ക് ഓടി. പുഴവെള്ളത്തിന്റെ മങ്ങിയ നിറവും മാലിന്യങ്ങളും ........രാത്രി സഞ്ചാരം നടത്തുന്ന കൊതു കുകൾ ...….പുഴയിൽനിന്നും ദുർഗന്ധം വമിക്കുന്നു……മനസ്സില്ല മനസോടെ അവൻ പുഴയിൽനിന്നും വെള്ളം കോരിയെടുത്തു. എന്തോ നഷ്ടപെട്ടതുപോലെ അവന്റെ മുഖം മങ്ങിയിരുന്നു . റോഡിൽ മാലിന്യം നിക്ഷേപിക്കരുതെന്നു പറഞ്ഞപ്പോൾ ചേരിയിലെ ചില ആളുകൾ ഈ പുഴയിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഞാനും ഈ പുഴയാണ് അതിനുപയോഗിച്ചതു. ഞാനും എന്റെ കൂട്ടുകാരും കളി കഴിഞ്ഞു ഈ പുഴവെള്ളമാണ് കുടിച്ചത്. 'അമ്മ തന്നെ ശകാരിക്കുന്നത് ഇതൊക്കെ കൊണ്ടാണല്ലോ. ഇവയെല്ലാം ചിന്തിച്ചു അമലിന്റെ കുഞ്ഞു ഹൃദയം അസ്വസ്ഥമായി.

ഈ പുഴ ഇത്രയേറെ മലിനമാക്കിയതിനു താനും കാരണകാരനാണല്ലോ എന്ന ചിന്ത അവനെ ദുഃഖത്തിൽ ആക്കി.

പതിവിൽ നിന്നും വിപരീതമായി അടുത്ത ദിവസം രാവിലെ തന്നെ അവൻ ഉറക്കമുണർന്നു. പുഴക്കരയിലേക്കു ചെന്ന് അതിലെ മാലിന്യങ്ങൾ ഓരോന്നായി നീക്കം ചെയ്യാൻ തുടങ്ങി. ഇതുകണ്ടുനിന്ന അവന്റെ കൂട്ടുകാർ അവനെ പരിഹസിച്ചു. അപ്പോഴും മനസ്സിൽ എന്തോ തീരുമാനിച്ചു ഉറച്ചതുപോലെ അവൻ തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ടേയിരുന്നു. അടുത്തദിവസമായപ്പോൾ അവന്റെ കൂട്ടുകാർ ഓരോരുത്തരും ഈ പ്രവർത്തിയിൽ പങ്കുചേർന്നു. അങ്ങനെ അവരുടെ കൂട്ടായ പ്രയത്നം ആ പുഴയെ പളുങ്കുമണികൾപോലെ ശുദ്ധമായി പതഞ്ഞൊഴുകുന്ന ഒരു പുഴയാക്കി മാറ്റി. നാടിനു ഒരോർമയായി മാത്രം അവശേഷിക്കേണ്ട പുഴയെ അമലിന്റെ പ്രവർത്തനം നാടൊന്നാകെ ഏറ്റെടുത്തു. എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു വാചകം അവർ ആ പുഴയുടെ ഹൃദയഭാഗത്തായി കൂട്ടിച്ചേർത്തു.

"ഈ നാടിന്റെ പൈതൄകമായ പുഴയെ ഇനിയും അശുദ്ധമാക്കരുത്..... നന്മയൊഴുകുന്ന.......നിറവാർന്ന........പുഴയായി ഇതിനെ സംരക്ഷിക്കുക."

ഗ്രേസ് ഇമാകുലേറ്റ്
9 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ