രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 22 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojrgmhs (സംവാദം | സംഭാവനകൾ) ('രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്. എസ് മൊകേ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്. എസ് മൊകേരി

ജൂണ്‍ 19 വായനാ ദിനം കൊണ്ടാടി ജൂലായ് 5 പരിസ്ഥിതി ദിനം വിപുലമായ് ആഘോഷിച്ചു ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചുമൊകേരി:രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹിരോഷിമ ദിനംകൊണ്ടാടി. യുദ്ധമില്ലാത്ത ലോകം ഞങ്ങളുടെ സ്വപ്നം എന്ന സന്ദേശ വാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആയിരത്തിലേറെ സഡാക്കോ കൊക്കുകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത് ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കെ.രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രധാനധ്യാപകന്‍എ.കെ പ്രേമദാസന്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.പി സുധീന്ദ്രന്‍ മാസ്റ്റര്‍, ആര്‍.കെ നാണു മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഴുവന്‍ വിദ്ധ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ​എടുത്തു. വിദ്ധ്യാര്‍ത്ഥികള്‍ക്കായി യുദ്ധവിരുദ്ധപോസ്റ്റര്‍ രചനാ മത്സരവും നടന്നു.