യു പി എസ് വിനോബാനികേതൻ/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42662 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

നല്ലപാഠം ക്ലബ്ബ് ....കാനനപാത സുന്ദരപാത .......വിനോബാ സ്കൂളിൽ നല്ലപാഠം ക്ളബിൻ്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് 'കാനനപാത സുന്ദരപാത'.ചൂളിയമല  വ ന മേഖലയിലെ ചെട്ടിയാമ്പാറ- കാരവളവ് പ്രദേശത്തെ ഏകദേശം 2 കിലോമീറ്ററോളം വരുന്ന ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യ നിക്ഷേപം  കാൽ നട, വാഹന യാത്രക്കാർക്കും, സമീപത്തെ പ്രൈമറി വിദ്യാലയത്തിലെ കുട്ടികൾക്കും വൻതോതിൽ ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾക്കും, രൂക്ഷമായ നായ ശല്യത്തിനും കാരണമായിരുന്നു. സ്കൂളിലെ നല്ലപാഠം പ്രവർത്തകരുo അദ്ധ്യാപകരും പൊതുപ്രവർത്തകരുമായി കൈകോർത്ത് വനം ഓഫീസ മാരുടെ സാന്നിദ്ധ്യത്തിൽ ആ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും പാത സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി ടി.എ പ്രസിഡണ്ട് ശ്രീ. സജീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ക്ലബ് പ്രവർത്തകർ മാലിന്യവിമുക്ത പോസ്റ്ററുകൾ പ്രദേശത്ത് സ്ഥാപിച്ചു.

മധുരവനം ......

.വിനോബനികേതൻ യു പി എസിലെ 'നല്ല പാഠം ' ക്ലബ്ബിന്റെ നേതൃത്വത്തിൽ വനം വകുപ്പുമായി സഹകരിച്ച് നടപ്പിലാകുന്ന പദ്ധതിയാണ് 'മധുര വനം'. ചൂളിയാമല  റിസർവ്വ് വന മേഖല യിലെ വിനോബ ജംഗ്ഷന് സമീപത്തെ പാതയോരത്താണ്  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആത്ത ,മുന്തിരി, ചാമ്പ, മാ വ്  തുടങ്ങിയ ഫലവൃക്ഷത്തൈകൾ നല്ല പാഠം പ്രവർത്തകർ നട്ടു. കുട്ടികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ തൈകൾ പരിപാലിക്കും. ഈ അധ്യയനവർഷം മുഴുവൻ നീണ്ടു നില്ക്കുന്ന പരിപാടിയിൽ മികച്ച ഗ്രൂപ്പിന് സമ്മാനവുമുണ്ട്. ഓരോ ഗ്രൂപ്പും കൂടുതൽ തൈകൾ നട്ട് പരമാവധി ഫലവൃക്ഷ സമ്പന്നമാക്കി മധുര വനത്തെ  കൂടുതൽ മാധുര്യമുള്ളതാക്കുക എന്നതാണ് സ്കൂൾ ലക്ഷ്യമിടുന്നത്. വനം ഓഫീസർ, പി.ടി.എ പ്രസിഡണ്ട്, ഹെഡ്മിസ് ട്രസ് ,നല്ലപാഠം കോർഡിനേറ്റർ ഡി.ആൽബർട്ട്, പൊതുപ്രവർത്തകർ,എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർമാരായ തച്ചൻ കോട് വേണു ഗോപാൽ,  എം.ലിജുകുമാർ എന്നിവർ ചേർന്ന്  വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു