യു പി എസ് പുല്ലൂറ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി ഒഴുകുന്ന കനോലി കനാൽ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ ഒരു പ്രതിബന്ധം ആയിരുന്നു. വാഹനഗതാഗതത്തിന് അന്ന് വഞ്ചി മാത്രമായിരുന്നു. തുടർന്ന് ചങ്ങാടം വന്നു. കാറും മറ്റു വാഹനങ്ങളുമായി ബന്ധപ്പെടുത്തിയത് ഒഴിവാത്തുകടവിൽ കൂടിയും കാവിൽ കടവിൽ കൂടിയും ആണ്. സമീപകാലത്ത് ഉണ്ടായ പുല്ലൂറ്റ് പാലം അന്നത്തെ കാവിൽ കടവിലൂടെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കൊടുങ്ങല്ലൂർ നിവാസികൾ ജില്ലാ തലസ്ഥാനമായ തൃശ്ശൂരുമായി ബന്ധപ്പെട്ടിരുന്നത് കാവിൽ കടവിലൂടെയും ഉഴുവത്തുകടവിലൂടെയും ഉള്ള കടത്ത് കടന്ന് പുല്ലൂറ്റ് വില്ലേജിൽ എത്തിച്ചേർന്നിട്ടായിരുന്നു എന്ന വസ്തുത വളരെയേറെ വിചിത്രമായിരുന്നു. അന്നത്തെ പുല്ലൂറ്റുകാരുടെ വിദ്യാഭ്യാസം കേവലം നാലാം തരത്തിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നു. കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തുള്ള ബോയ്സ് ഹൈസ്കൂളിൽ ചെന്നെത്താൻ കടവ് കടന്ന് 10 കിലോമീറ്റർ ഓളം സഞ്ചരിച്ചതാനുള്ള സഹിഷ്ണുതയും സാമ്പത്തികശേഷിയും അന്നത്തെ രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നില്ല. സാമൂഹ്യ പരിതസ്ഥിതി ആ കാലത്തെ അതിജീവിക്കുവാൻ പുല്ലൂറ്റുകാർ ഉണർന്നു പ്രവർത്തിച്ചു. അതിന് നേതൃത്വം നൽകിയത് പുല്ലൂറ്റ് തീയ ധർമ്മ പരിപാലനയോഗമത്രേ. ആ യോഗത്തിന്റെ തീവ്രശ്രമത്തിന്റെ ഫലമായിട്ടുണ്ടായതാണ് പുല്ലൂറ്റ് ടിഡിപി യോഗം യുപി സ്കൂൾ.