യു. പി. എസ്. . താണിക്കുടം

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22458 (സംവാദം | സംഭാവനകൾ)
യു. പി. എസ്. . താണിക്കുടം
വിലാസം
താണിക്കുടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201722458





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ.

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെന്റ് മുൻകൈ എടുത്തു പുതുതായി പണിത കെട്ടിടത്തിൽ ആണ് 2016 നവംബർ 19 മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് . സ്വന്തം ഭൂമിയിൽ മൂന്നു നിലകളിലായി 21 ക്ലാസ്സ് മുറികൾ ആണ് സ്കൂളിന് ഉള്ളത് . കുട്ടികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലാബ് , ലൈബ്രറി, കമ്പ്യൂട്ടർ ക്ലാസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്

മുന്‍ സാരഥികള്‍

ശ്രീ. വി ആർ ശങ്കരൻ മാസ്റ്റർ, ശ്രീ. സഹദേവൻ മാസ്റ്റർ, ശ്രീമതി കമലം ടീച്ചർ, ശ്രീമതി പി രാധ ടീച്ചർ, ശ്രീമതി കെ ദ്രൗപതി ടീച്ചർ, ശ്രീമതി എം ഡി ദ്രൗപതി ടീച്ചർ, ശ്രീമതി സി എൻ വിജയലക്ഷ്മി ടീച്ചർ, ശ്രീമതി സി സുധ ടീച്ചർ എന്നിവർ ആണ് മുൻ പ്രധാനാ ധ്യാപകർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം എം അവറാച്ചൻ, സുന്ദരൻ കുന്നത്തുള്ളി, ഗോപിഹാസൻ എന്നി ജനപ്രതിനിധികൾ, കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.572178, 76.262395 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=യു._പി._എസ്._._താണിക്കുടം&oldid=266486" എന്ന താളിൽനിന്ന് ശേഖരിച്ചത്