മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകന്നിരിക്കാം തല്ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം തല്ക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തല്ക്കാലം

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി

കൈകൾ കഴുകാം ഒന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം..

കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരോർമക്കാലമായ്‌ മാറീടും
നമ്മിൽ ഒരോർമക്കാലമായ്‌ മാറീടും.....

മുഹമ്മദ്‌ ഫാസ്.പി. കെ
2 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത