"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/" കുറുക്കനും കോഴിയും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 🌹 കുറുക്കനും കോഴിയും. 🌹 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

15:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

🌹 കുറുക്കനും കോഴിയും. 🌹


സുന്ദരി കോഴി കുറേ മുട്ടയിട്ടു. മുട്ട വിരിയാനായി അവൾ അടയിരുന്നു . ഒരു കുറുക്കൻ അതുവഴി വന്നു. അവൻ സുന്ദരിയുടെ അടുത്തെത്തി എന്നിട്ട് അവളെ പിടിച്ചു തിന്നാൻ തക്കം നോക്കി ചാടി . എന്താ ചേട്ടൻ്റെ ഭാവം എന്നെ പിടിച്ചു തിന്നാനാണോ സുന്ദരി ചോദിച്ചു. ചേട്ടാ ഈ മുട്ടകൾ വിരിയുന്നതു വരെ ക്ഷമിച്ചുടെ എന്നാൽ മൂന്ന് നാല് എണ്ണത്തിനെ കൂടെ തിന്നാം. സുന്ദരി പറയുന്നത് ശരിയാണല്ലോ കുറുക്കന് തോന്നി. മുട്ട വിരിഞ്ഞാൽ മൂന്ന് നാലണ്ണത്തിനെ തിന്നാൻ കിട്ടും. നല്ല ഉഗ്രൻ സദ്യ തന്നെ ആവും. കുറുക്കൻ നടന്ന് അകന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ കുറക്കൻ വീണ്ടും സന്ദരി കോഴിയുടെ അടുത്തെത്തി.സുന്ദരി നീ ഇങ്ങ് പുറത്തു വാ എന്താ നിൻ്റെ മുട്ടകളൊക്കെ വിരിഞ്ഞോ വിരിഞ്ഞല്ലോ ഞാൻ എൻ്റെ കുട്ടികളെ ഉറക്കുകയാണ്. നീ എന്താ പറഞ്ഞത് കുഞ്ഞുങ്ങളെ ഉറക്കുകയാണെന്നോ നല്ല കഥ. ഞാൻ ഇപ്പം തന്നെ നിന്നെ തിന്നു കളയും. കുറുക്കൻ കോഴിയെ പേടിപ്പിച്ചു. എടാ മരമണ്ടൻ കുറുക്കാ ഞാൻ ഇപ്പോൾ കൂട്ടിനുള്ളിലാണല്ലോ ഇരിക്കുന്നത് എന്നെ നീ എങ്ങനയാ പിടിക്കുക.ഞാൻ ഇപ്പോൾ ഒച്ച ഇട്ടാൽ ഉണ്ടല്ലോ നാട്ടുകാർ ഓടി വരും മാത്രല്ല കിട്ടൻ പട്ടി നിന്നെ വെറുതെ വിടുമോ . സുന്ദരി കോഴി പറയുന്നതു കേട്ട കുറക്കന് പേടി തോന്നി അവൻ തല കുനിച്ച് ഓടടാ ഓട്ടം 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 നസ്‌ല ഫാത്തിമ . 🍃🍃
3.A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ