മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ശ‍ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വം

ഒരിടത്ത് രാമ‍ു എന്ന് പേര‍ുള്ള ഒര‍ു ക‍ുട്ടി താമസിച്ചിര‍ുന്ന‍ു. ചെറ‍ുപ്പം മ‍ുതലേ മിട‍ുക്കന‍ും സമർത്ഥന‍ുമായിര‍ുന്ന‍ു അവൻ. അവന് പരിസ്ഥിതിയേയ‍ും എല്ലാം വളരെ ഇഷ്‍ടമായിര‍ുന്ന‍ു. അവനെല്ലാം ശ‍ുചിയായി സ‍ൂക്ഷിച്ചിര‍ുന്ന‍ു. വ്യക‍്തിശ‍ുചിത്വവ‍ും പരിസ്ഥിതി ശ‍ുചിത്വവ‍ും പാലിക്ക‍ുന്ന ഒര‍ു ക‍ുട്ടിയായിര‍ുന്ന‍ു രാമ‍ു. അവന്റെ അമ്മ എപ്പോഴ‍ും അവനോട് ശ‍ുചിത്വമ‍ുള്ളൊര‍ു ക‍ുട്ടിയായിരിക്കണം എന്ന് ഉപദേശിക്കാറ‍ുണ്ട്. അങ്ങനെയിരിക്കെ അവനൊര‍ു ദിവസം സ്‍ക‍ൂളിലെത്തിയപ്പോൾ ക‍ുട്ടികളെല്ലാവര‍ും പ്രാർത്ഥനയ്‍ക്ക് പോക‍ുവാൻ വരിയായി നിൽക്ക‍ുകയായിര‍ുന്ന‍ു. അവൻ നോക്കിയപ്പോൾ ക്ലാസ്‍മ‍ുറിയാകെ വൃത്തിഹീനമായി കിടക്ക‍ുകയായിര‍ുന്ന‍ു. അപ്പോൾ അവന് തലേ ദിവസം ടീച്ചറ് പറഞ്ഞ കാര്യം ഓർമ്മ വന്ന‍ു. എല്ലാ ക‍ുട്ടികള‍ും പ്രാർത്ഥനക്ക് പോയി. അവൻ മാത്രം പോയില്ല. അങ്ങനെയെല്ലാവര‍ും പ്രാർത്ഥനയ്‍ക്ക് പോയി വന്നപ്പോൾ ക‍ൂടെ ടീച്ചറ‍ുമ‍ുണ്ടായിര‍ുന്ന‍ു. ടീച്ചർ പ്രാർത്ഥനയ്‍ക്ക് വരാതിര‍ുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ ക്ലാസ് ലീഡർ പറ‍ഞ്ഞ‍ു രാമ‍ു മാത്രം വന്നില്ലെന്ന്. ടീച്ചർ അവനോട് ചോദിച്ച‍ു. നീ എന്താണ് പ്രാർത്ഥനയ്‍ക്ക് വരാതിര‍ുന്നെന്ന്. അപ്പോൾ രാമ‍ു പറഞ്ഞ‍ു. ടീച്ചർ ഞാൻ ക്ലാസിൽ വന്നപ്പോൾ ക്ലാസ്‍മ‍ുറി ആകെ വൃത്തിഹീനമായിര‍ുന്ന‍ു. അപ്പോൾ ഞാൻ ഇന്നലെ ടീച്ചർ ശ‍ുചിത്വത്തെക്ക‍ുരിച്ച് പറഞ്ഞ കാര്യമോർത്ത‍ു. ഞാൻ ക്ലാസിൽ കിടന്ന ചപ്പ‍ുചവറ‍ുകൾ പറ‍ുക്കി കളഞ്ഞ‍ു. അത‍ുകൊണ്ടാണ് ഞാൻ പ്രാർത്ഥനയ്‍ക്ക് വരാതിര‍ുന്നതെന്ന്. എല്ലാ ക‍ുട്ടികള‍ും എണീറ്റ് നിന്ന് കൈ അടിച്ച‍ു. എല്ലാവര‍ും രാമ‍ുവിനെ മാതൃകയാക്കണമെന്ന് ടീച്ചർ പറഞ്ഞ‍ു. രാമ‍ുവിന് വളരെ സന്തോഷമായി. അവൻ പറഞ്ഞ‍ു നമ്മൾ ശ‍ുചിത്വം പാലിക്കണം. അല്ലെങ്കിൽ നമ‍ുക്ക് രോഗങ്ങൾ വന്ന‍ുപെട‍ും. വ്യക‍്തിശ‍ുചിത്വം മാത്രമല്ല പ്രകൃതിശ‍ുചിത്വവ‍ും നാം പാലിക്കേണ്ടത‍ുണ്ട്. അപ്പോൾ എല്ലാവര‍ും രാമ‍ുവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച‍ു. അവൻ സന്തോഷത്തോടെ അഭിനന്ദനങ്ങൾ ഏറ്റ‍ുവാങ്ങി.

ഗോപിക ജയപ്രകാശ്
8 H മാർ ഏലിയാസ് എച്ച് .എച്ച്.എസ് കോട്ടപ്പടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ