മാതാ എച്ച് എസ് മണ്ണംപേട്ട/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-17 അധ്യയന വർഷത്തിലാണ് Hi - school കുട്ടിക്കൂട്ടം ആരംഭിച്ചത്. 8, 9, 10 ക്ലാസുകളിലെ 30 പേരാണ് ആദ്യത്തെ കുട്ടിക്കൂട്ടത്തിലുണ്ടായിരുന്നത്.തിരഞ്ഞെടുത്ത നാല് കുട്ടികൾക്ക് റാസ്പ് ബെറി പരിശീലനം നൽകുകയും സംസ്ഥാന തലത്തിൽ റാസ് പ്ബെറി കമ്പ്യൂട്ടിങ്ങ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. IT@School നടത്തുന്ന പരിശീലനത്തിൽ കുട്ടികൾ മുടങ്ങാതെ പങ്കെടുക്കുകയും വേണ്ടത്ര പ്രാവീണ്യം നേടി വരികയും ചെയ്യുന്നു.2017-18 അധ്യയന വർഷത്തിൽ ജൂൺ മാസം അധ്യത്തിൽ തന്നെ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പുതിയതായി എട്ടാം ക്ലാസിൽ നിന്ന് 23 പേരെയും ചേർത്ത് കൊണ്ട് 38 അംഗങ്ങളുള്ള കുട്ടിക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇവരെ ഇലടോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങ് ,അനിമേഷൻ, ഇന്റർനെറ്റ് സൈബർ സെക്യൂരിറ്റി ,വീഡിയോ എഡറ്റിങ്ങ് ,ഡിജിറ്റൽ പെയിന്റിങ്ങ് ,വെബ് പേജ് ഡിസൈനിങ്ങ് എന്നീ ഗ്രൂപ്പുകളിലായി തിരിച്ച് അതാത് മേല്ലകളിൽ സ്കൂൾ സമയത്തിനു ശേഷം എല്ലാ ദിവസവും പരിശീലനം നൽകി വരുന്നു.