മറ്റക്കര എച്ച്.എസ്.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33087 (സംവാദം | സംഭാവനകൾ) (മറ്റക്കര എച്ച്.എസ്.എസ്/സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ,സയൻസ് ലാബുകളുണ്ട്.

രണ്ടു കംപ്യൂട്ടർ ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം