ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധ ക്ലബ്ബ്

സ്കൂൾ വർഷാരംഭത്തിൽ തന്നെ ലഹരിവിരുദ്ധ ക്ലബ്ബ് ഉണ്ടാക്കി കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു പ്രസിഡൻറ് ,സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു .ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് തിരുവല്ല എക്സൈസ് ഓഫീസിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ വന്ന് ക്ലാസെടുത്തു. എച്ച് എമ്മിനെ സാന്നിധ്യത്തിൽ കുട്ടികളുടെ ഒരു പ്രസംഗ മത്സരം നടത്തുകയുണ്ടായി .തിരുവല്ല എക്സൈസ് ഓഫീസിന്റെ നേതൃത്വത്തിൽ ഒരു ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി .മാസത്തിൽ രണ്ടു തവണ ക്ലബ്ബ് കൂടി ലഹരി  ഉപയോഗത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു. ശ്രീമതി മേരി റ്റീച്ചർ ഇതിനെ നയിക്കുന്നു.