ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/മാൻ കുട്ടിയും മുള്ളൻ പന്നിയും

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാൻ കുട്ടിയും മുള്ളൻ പന്നിയും

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു മാൻകൂട്ടം ഉണ്ടായിരുന്നു അതിൽ ഏറ്റവും ചെറുതാണ് പിങ്കു ഒരു ദിവസം പിങ്കു പുല്ല് തിന്നുകൊണ്ടിരിക്കുമ്പോൾ ഒരു മുള്ളൻ പന്നിയെ കണ്ടു. പിങ്കു ആ മുള്ളൻപന്നി യോട് ചോദിച്ചു നിന്റെ പേരെന്താ? എന്റെ പേര് കിട്ടു നിന്റെ പേരോ? എന്റെ പേര് പിങ്കു . നിനക്ക് എന്റെ കൂട്ടുകാരനാവാമോ .ഓ അതിനെന്താ ആവാലോ . അങ്ങനെ അവർ രണ്ടു പേരും കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു ശബ്ദം കേട്ടു. അവർ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ഭയങ്കരനായ ചെന്നായ . അത് അവർക്ക് നേരെ ചാടി വന്ന് അവരെ ആക്രമിക്കാനൊരുങ്ങി. അപ്പോൾ കിട്ടു ഓടി വന്ന് പിങ്കുവിന്റെ മുന്നിൽ നിന്നു . എന്നിട്ട് തന്റെ മുള്ളുകൾ ചെന്നായയുടെ ശരീരത്തിലേക്ക് കുടഞ്ഞു. ആ വേദന ചെന്നായയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല തന്നെ രക്ഷിച്ച കിട്ടുവിനോട് പിങ്കു നന്ദി പറഞ്ഞു. അവർ നല്ല കൂട്ടുകാരായി സ്നേഹത്തോടെ പിന്നീടുള്ള കാലം ജീവിച്ചു

ആയിഷ ഹാഫിയ
3 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ